രാജപുരം: കോളിച്ചാൽ ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകുന്നേരം ആറിന് റാണിപുരം ഒലിവ് റിസോർട്ട് ഓഡിറ്റോറിയത്തിൽ നടക്കും. നിയുക്ത വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് കെ.എൻ.വേണു അധ്യക്ഷനാകും. 2019-ൽ പ്രവർത്തനം തുടങ്ങിയ ക്ലബ്ബ് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നിരവധി സാമൂഹിക ക്ഷേമ പരിപാടികളാണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. തുടക്കത്തിൽ 20 അംഗങ്ങളുണ്ടായിരുന്ന ക്ലബിനിന്ന് 58 അംഗങ്ങളുണ്ട്. അടുത്ത ഒരു വർഷം ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം ഇടപെട്ട് വിപുലമായ ജനകീയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രസിഡന്റ് കെ.എൻ.വേണു, സെക്രട്ടറി കെ.അഷറഫ,് ട്രഷറർ എ.എ.ലോറൻസ പുതിയ പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജ്, സെക്രട്ടറി സോജൻ മാത്യു, ട്രഷറർ ജി.എസ്.രാജീവ്,പ്രോഗ്രാം ഡയറക്ടർ സെബാൻ കാരക്കുന്നേൽ എന്നിവർപങ്കെടുത്തു.
