രാജപുരം : നാളികേര സംഭരണം ഫലപ്രദമാക്കണമെന്ന്് അഖിലേന്ത്യ കിസാൻ സഭ ആവശ്യപ്പെട്ടു. നാളികേര വിലയിടിവിന് തടയുന്നതിന് ഭാഗമായി 34 രൂപ തറവില നിശ്ചയിച്ചു കേരഫെഡ് മുഖേന സംഭരണ നടപടി ആരംഭിച്ചുവെങ്കിലും കർഷകർക്ക് പ്രയോജനമില്ലാത്ത സാഹചര്യമാണുള്ളത്.സംഭരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ നിബന്ധനകൾ കർഷകദ്രോഹകരമാണ്. ആകെ ഉല്പാദിക്കുന്ന നാളികേരത്തിന്റെ 5 % മാത്രമേ സംഭരിക്കാൻ വിവിധ ഏജൻസികൾക്ക് കഴിയുന്നുള്ളൂ. ബാക്കി വരുന്ന 95% നാളികേരവും നാമമാത്ര വിലയ്ക്ക് വില്ക്കാൻ കർഷകർ നിർബന്ധിതമായിരിക്കുകയാണ് .സംഭരണവുമായി ബന്ധപ്പെട്ടു കേരഫെഡ് കൊണ്ടുവന്ന നിബന്ധനകൾ ഒഴിവാക്കേണ്ടതാണ്. കർഷകർ ഉല്പാദിപ്പിക്കുന്ന മുഴുവൻ തേങ്ങയും 34 രൂപയ്ക്ക് അവധി ദിവസമൊഴികെ എല്ലാ ദിവസവും സംഭരിച്ച് കാലതാമസം കൂടാതെ തുക കർഷകന് ലഭ്യമാക്കാൻ നടപടി ഉണ്ടാവണമെന്ന് അഖിലേന്ത്യ കിസാൻ സഭ പനത്തടി മേഖല കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിണ്ടന്റ് ബങ്കളം കുഞ്ഞികൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി സെക്രട്ടറി എം വി കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സെക്രട്ടറി ബി. രത്നാകരൻ നമ്പ്യാർ സ്വാഗതവും കമ്മറ്റി അംഗങ്ങളായ ടി.കെ നാരായണൻ, പി. ടി തോമസ്, കെ.കുഞ്ഞികൃഷ്ണൻ നായർ എന്നിവർസംസാരിച്ചു.
Related Articles
ബന്തടുക്ക വില്ലാരംവയലിലെ അബ്രഹാം അറയ്ക്കപ്പമ്പിൽ (82)നിര്യാതനായി
ബന്തടുക്ക വില്ലാരംവയലിലെ അബ്രഹാം അറയ്ക്കപ്പമ്പിൽ (82)നിര്യാതനായി .സംസ്ക്കാരം നാളെ ( 17ന് ) ഉച്ചകഴിഞ്ഞ് 2.30 ന് ബന്തടുക്ക വില്ലാരം വയലിലുള്ള ഭവനത്തിൽ നിന്ന് ആരംഭിച്ച് പടുപ്പ് സെന്റ് ജോർജ്ജ് ദേവാലയ സെമിത്തേരി കുടുംബ കല്ലറയിൽ . ഭാര്യ:ഏലിക്കുട്ടി, കുന്നേൽ, കുടുംബാംഗം. മക്കൾ:റോബി അബ്രഹാം, ബീനാ അബ്രഹാം (തോമാപുരം സ്കൂൾ അദ്ധ്യാപിക), ഷിജി അബ്രഹാം, സുനിൽ അബ്രഹാം (സീനിയർ സിവിൽ പോലീസ് ഓഫീസർ ആദൂർ), ഷാജു അബ്രഹാം (എൻഞ്ചിനീയർ ബാംഗ്ലൂർ). മരുമക്കൾ:മേരി മഠത്തനാടിയിൽ, ഡോ സി.ഡി ജോസ് […]
പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോളിച്ചാൽ ലയൺസ് ക്ലബ് സ്റ്റീൽ അടുക്കുപാത്രം നൽകി
രാജപുരം: മാലിന്യ സംസ്കരണ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോകോൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് പൂടംകല്ല് താലൂക്ക് ആശുപത്രിയിലേക്ക് കോളിച്ചാൽ ലയൺസ് ക്ലബ് 25 സ്റ്റീൽ അടുക്കുപാത്രങ്ങൾ നൽകി. ലയൺസ് ക്ലബ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോർജിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ. സി സുകു ഏറ്റുവാങ്ങി. ലയൺസ് ഭാരവാഹികളായ സോജൻ മാത്യു, ജി എസ് രാജീവ്, ജോസ് പുതുശ്ശേരിക്കാല, സോജോ തോമസ്, ഷാജി കുര്യൻ, അരവിന്ദാക്ഷൻ, മെബിൻ ചാക്കോ, പി ആർ ഒ ബിനോ കെ തോമസ്,ആശുപത്രി സ്റ്റാഫ് കൗൺസിൽ […]
ചെറുപനത്തടി താനത്തിങ്കാല്‍ ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് മഹോത്സവം. ആഘോഷകമ്മറ്റി രൂപീകരിച്ചു
പനത്തടി : 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന ചെറുപനത്തടി സ്ഥാനത്തിങ്കാല് ശ്രീ വയനാട്ടുകുലവന്‍ ദേവസ്ഥാനത്തെ വയനാട്ട് കുലവന് തെയ്യം കെട്ട് മഹോല്‍സവത്തിന്റെ ആഘോഷകമ്മറ്റി രൂപീകരണയോഗം പരപ്പ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബാത്തൂര്‍ കഴകം പ്രസിഡന്റ് പി. കെ ഷാജി അധ്യക്ഷത വഹിച്ചു. പ്രസന്ന പ്രസാദ്, കളളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്, എന്‍ ബാലചന്ദ്രന് നായര്‍, പി. എം കുര്യാക്കോസ്, പനത്തടി പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ കെ. കെ […]