മാലക്കല്ല് : സെൻമേരിസ് സൺഡേ സ്കൂളിന്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് റാലി നടത്തി. മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട്, ഫാ. ജോബീഷ് തടത്തിൽ, ഹെഡ്മാസ്റ്റർ റിങ്കു ജോസ്, സിസ്റ്റർ ജയ്മേരി തുടങ്ങിയവർ നേതൃത്വംനൽകി
ഒഡീഷയിലെ ജജ്പൂർ റോഡ് റെയിൽവെ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിന് അടിയിൽപ്പെട്ട് ആറ് തൊഴിലാളികൾ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാഥമിക റിപ്പോർട്ട് പ്രകാരം ഗുഡ്സ് ട്രെയിനിന് എഞ്ചിൻ ഘടിപ്പിച്ചിട്ടില്ലായിരുന്നു. എന്നാൽ പിന്നീട് ട്രയിനിന് എഞ്ചിൻ ഘടിപ്പിച്ച് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. ഇടിമിന്നലുള്ള സമയത്ത് ട്രെയിനിന്റെ റേക്കുകൾക്കടിയിൽ അഭയം പ്രാപിച്ച തൊഴിലാളികളാണ് മരണപ്പെട്ടതെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു. ജജ്പൂർ കിയോഞ്ചർ റോഡിന് സമീപം റെയിൽവേ ജോലിക്കായുള്ള കരാർ തൊഴിലാളികളാണ് മരിച്ചത്.
ചുളളിക്കര: പരാതി നൽകി ആഴ്ചകളായിട്ടും നടപടിയുണ്ടായില്ല. പ്രശ്ന പരിഹാരത്തിന് പരാതിയുമായി ഊരുമൂപ്പൻ അദാലത്തിലെത്തി. കോളനിയിലെ പൊട്ടി തകർന്ന വൈദ്യുതി ഫ്യൂസ് മാറ്റിയിടണമെന്നാവശ്യപ്പെട്ട് വെളളരിക്കുണ്ട് കോളനി ഊരുമുപ്പൻ സി പി ഗോപാലൻ രാജപുരം വൈദ്യുതി സെക്ഷൻ ഓഫീസിലെ ഉദ്യോഗസ്ഥരേട്് പലതവണ ആവശ്യപെട്ടിട്ടും നടപടിയുണ്ടായില്ലെന്ന്തൂങ്ങൽ പട്ടികവർഗ കോളനിയിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. 36 നിരവധി കുടുംബങ്ങൾ താമസിക്കുന്ന കോളനിയിൽ വൈദ്യുതി ഫ്യൂസ് തകരാർമൂലം വൈദ്യുതി മുടങ്ങുന്നതായി പരാതിയുണ്ട് 1992 ലാണ് ഇവിടെ വൈദ്യതി എത്തിയത്് […]