അമ്പലത്തറ : മുട്ടിച്ചരലിലെ അലീമയുടെ കുടുംബത്തിന് ഭക്ഷണ സാധനങ്ങളും അത്യാവശ്യ വീട്ടുസാധനങ്ങളും എത്തിച്ചു കൊടുത്ത് കോടോം. ബേളൂർ ഗ്രാമപഞ്ചായത്ത്. കോടോം. ബേളൂർ ഗ്രാമപഞ്ചായത്തിലെ മുട്ടിച്ചരൽ എന്ന സ്ഥലത്താണ് അലീമയും കുടുംബവും താമസിക്കുന്നത്. കണ്ണിന് കാഴ്ചയില്ലാത്ത ഭർത്താവിനെയും മൂന്ന് പെൺ മക്കളെയും കൊണ്ട് അനുഭവിക്കുന്ന കഷ്ടപ്പാടുകൾ പറയാനാണ് ഇന്നലെ താലൂക്ക് തല അദാലത്തിൽ അലീമ മന്ത്രിയെ കാണാനെത്തിയത്. മൂന്ന് പെൺമക്കളിൽ ഒരാൾ മാനസിക വിഭ്രാന്തിയുള്ള കുട്ടിയാണ്. ഒരു നേരം വയറ് നിറച്ച് ആഹാരം കഴിക്കാൻ വരെ ബുദ്ധിമുട്ട് അനുഭവഭിക്കുന്ന അലീമയ്ക്ക് ആഹാരസാധനങ്ങളും മറ്റും വീട്ടിലേക്കെത്തിക്കാമെന്നും, പഞ്ചായത്തിന്റെ അതിദരിദ്ര്യ പട്ടികയിൽ അലീമയെ ഉൾപ്പെടുത്തുമെന്നും കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജോസഫ് എം ചാക്കോ മന്ത്രിക്ക് ഉറപ്പ് നൽകിയതിനെ തുടർന്ന് ഇന്ന് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീജ പി, വൈസ് പ്രസിഡണ്ട് പി ദാമോദരൻ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയപേഴ്സൺ ജയശ്രീ എൻ എസ് , പഞ്ചായത്ത് ജീവനക്കാരി പ്രസീത.ടി തുടങ്ങിയവർ കുടുംബത്തെ സന്ദർശിക്കുകയും, ഭക്ഷണ സാധനങ്ങളും, വീട്ടിലേക്ക് വേണ്ട ,മറ്റ് അത്യാവശ്യ സാധനങ്ങളും എത്തിച്ച് നൽകുകയും ചെയ്തു. ഒരിക്കലും പട്ടിണി കിടക്കേണ്ടി വരില്ലെന്ന ഉറപ്പ് നൽകിയാണ് പ്രസിഡണ്ടും മറ്റുള്ളവരും തിരിച്ചുവന്നത്.
Related Articles
രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്കൂളില്‍ കേരളപ്പിറവി ദിനം ആഘോഷിച്ചു
രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലയാള ദിനത്തില്‍ ചേര്‍ന്ന അസംബ്ലിയില്‍ പ്രധാനാധ്യാപകന് എബ്രാഹം കെ.ഒ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി സോണി കുര്യന് കുട്ടികള്‍ക്ക് കേരളപ്പിറവി സന്ദേശം നല്കി. മധുരം നുകര്‍ന്നും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യ്കതികൾക്ക് വിട്ടു നൽകാൻ നീക്കം: നാളെ പഞ്ചായത്ത് ഓഫീസിലേക്ക് ജനകീയ മാർച്ച്
രാജപുരം: പഞ്ചായത്ത്് ആസ്തി രജിസ്റ്ററിൽ ഉൾപ്പെട്ട റോഡ് സ്വകാര്യ വ്യക്തികൾക്ക് വിട്ടു നൽകാൻ ആസ്തി രജിസ്റ്ററിൽ നിന്നും ഓഴിവാക്കിത്തരണമെന്ന പഞ്ചായത്ത് ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യാപക പ്രതിഷേം. റിപ്പോർട്ടിൽ പ്രതിഷേധിച്ച് നാളെ കോടോം-ബേളൂർ പഞ്ചായത്ത് ഓഫീസിലേക്ക്് ജനകീയ മാർച്ച് നടത്തുമെന്ന് കാവേരികുളം സംരക്ഷണ സമിതി, ചക്കിട്ടടുക്കം യുവരശ്മി ഗ്രന്ഥാലയം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോടോം-ബേളൂർ പഞ്ചായത്തിലെ 7-ാം വാർഡിൽപ്പെടുന്ന നരേയർ -കാവേരികുളം റോഡ് നിലവിൽ പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽപെട്ടതാണ്. പ്രസ്തുത റോഡിന്റെ 1500 മീറ്റർ ഭാഗത്തിൽ […]
ചാമുണ്ഡിക്കുന്ന് വാതല്ലൂർ വീട്ടിൽ വി.ഡി വാസുദേവൻ നായർ (73) നിര്യാതനായി
ചാമുണ്ഡിക്കുന്ന്: വാതല്ലൂർ വീട്ടിൽ വി.ഡി വാസുദേവൻ നായർ (73) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ദീപേഷ് (അധ്യാപകൻ), ദീപ. മരുമക്കൾ: ജ്യോതി (പാണത്തൂർ വില്ലേജ് ഓഫീസ്), കെ.സി മോഹൻദാസ്. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സോമൻ, കൃഷ്ണകുമാരി, ശശിധരൻ, മധുസുദൻ,പ്രഭാകരൻ,ഗീത,സതി,ലത,ലേഖ