പയ്യന്നൂർ : പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവ്വീസ് നേടിയ ഷെറിൻ ഷഹാനയെ വീട്ടിലെത്തി കെ കെ ശൈലജ ടീച്ചർ അഭിനന്ദനം അറിയിച്ചു. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ ഉപഹാരം ഷെറിൻ ഷഹാനയ്ക്ക് ശൈലജ ടീച്ചർ കൈമാറി.
നീലേശ്വരം: പുത്തരിയടുക്കം ഇ.എം.എസ്. സ്റ്റേഡിയത്തിൽ വച്ചു നടന്ന സി. ബി. എസ്. ഇ സ്കൂൾ കോംപ്ലക്സിന്റെ ജില്ലാ സഹോദയ അറ്റ്ലിക് മീറ്റിൽ ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ സെക്കൻഡ് റണ്ണറപ്പായി. സഹോദയയിലെ 20 സ്ക്കൂളുകളിൽ നിന്ന് 34 ഇനങ്ങളിലായി 750 ൽ അധികം കായിക പ്രതിഭകൾ മാറ്റുരച്ച അത്ലറ്റിക് മീറ്റിൽ 96 പോയന്റ് നേടിയാണ് സ്കൂൾ സെക്കന്റ് റണ്ണറപ്പ് ആയത്. വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് കോൺവെൻറ് സ്കൂൾ 160 പോയന്റോടെ ഒന്നാം സ്ഥാനവും പടുപ്പ് […]
കേന്ദ്ര മന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിൽ ബിജെപി കാസർഗോഡ് ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാർ, ജില്ലാ ജനറൽ സെക്രട്ടറി വിജയ് റൈ എന്നിവർ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ കൂടി കാഴ്ച്ച നടത്തി. നിലവിൽ കാസർഗോഡ് ജില്ലയിലെ ദേശീയ പാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രസ്തുത വിഷയങ്ങളിൽ 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിതിൻ ഗഡ്കരി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ദേശീയപാതയുമായി […]
കാഞ്ഞങ്ങാട് : മുന്‍ ഡിസിസി പ്രസിഡണ്ടും മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഉദുമ എംഎല്‍എയും ആയിരുന്ന കെ പി കുഞ്ഞി കണ്ണന്റെ നിര്യാണത്തില്‍ കാഞ്ഞങ്ങാട് പുതിയ കോട്ട മാന്തോപ്പ് മൈതാനിയില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി അനുശോചന യോഗം നടത്തി. സമൂഹത്തിലെ വിവിധ മേഖലയിലുള്ള നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത മൗനജാഥയ്ക്ക് ശേഷം മാന്തോപ്പ് മൈതാനിയില്‍ നടന്ന അനുശോചന യോഗത്തില്‍ ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ […]