രാജപുരം : ഒരു കോടി ഫലവൃക്ഷ തൈ വിതരണ പദ്ധതിയിലെ മാവ് ഗ്രാഫ്റ്റ് തൈകൾ കള്ളാർ കൃഷിഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്. ഒരു തൈക്ക് 20 രൂപ നിരക്കിൽ കൃഷിഭവനിൽ സർവ്വേ നമ്പർ രേഖപ്പെടുത്തി കർഷകർക്ക് കൈപ്പറ്റാവുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
രാജപുരം / റോഡ് റീടാറിങ് പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട് കള്ളാര്‍-പുഞ്ചക്കര റോഡില്‍ പുഞ്ചക്കര മുതല്‍ വാണിപ്പാടി വരെയുള്ള ഭാഗത്ത് നാളെ മാര്‍ച്ച് 25 ചൊവ്വാഴ്ച ഗതാഗതം നിരോധിച്ചതായി കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന് അറിയിച്ചു. ബളാല്‍, വെള്ളരിക്കുണ്ട് ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ വണ്ണാത്തിക്കാനം / രാജപുരം വഴിയാത്രചെയ്യുക
ചുളളിക്കര: ചുളളിക്കരയിലെ ഏലിയാമ്മ ജോസഫ് ഒഴുങ്ങാലിൽ (85)നിര്യാതയായി. ഭർത്താവ് പരേതനായ യു പി ജോസഫ്. മക്കൾ : ബെറ്റി സണ്ണി മുതുകാട്ടിൽ, ബീന ജോസ് ചേത്തലിൽ, ബെന്നി ജോസഫ്, ബേബി ജോസഫ്, ബിബി ജോസഫ്, ബിജു ജോസഫ് , ബിന്ദു സ്വിഷ് , ബിനുമോൾ സുഭാഷ് , ബിൻസൺ ജോസഫ്. മരുമക്കൾ : സണ്ണി മുതുകാട്ടിൽ, ജോസ് ചേത്തലിൽ, ജൂബി മുകളേൽ, ലിയോണി ചെമ്പന്നിൽ, ജയ കരിങ്ങനാട്ട് തെക്കുപുറത്ത് , ജോയ കുമ്പളാനിക്കൽ, സ്വിഷ് ജെയിംസ് പാറെകാട്ടു […]