പുതിയ കാലത്ത് ഏറ്റവും കൂടുതൽ ഡിമാന്റുള്ള ജോലികളിൽ ഒന്നായി മാറിയിരിക്കുകയാണ് ഡിജിറ്റൽ മാർക്കറ്റിംഗ്. പ്രത്യേകിച്ച് കൊവിഡിന് ശേഷം ബിസിനസുകൾ പൂർണമായി ഡിജിറ്റൽ ലോകത്തേക്ക് മാറിയതോടെ ഈ മേഖലയിൽ വൈദഗ്ദ്യമുള്ള ആളുകൾക്കുള്ള ഡിമാന്റ് കൂടി വരികയാണ്. യുഎയിലും മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ്, ഡിജിറ്റൽ മേഖലകളിലെ പ്രൊഫഷണലുകൾക്ക് സാധ്യത ഏറുകയാണ്. കൺസ്യൂമർ ഗുഡ്‌സ്, ടെക്‌നോളജി, റീടെയ്ൽ ആൻ്‌റ് കൺസ്ട്രക്ഷൻ മേഖലകളിൽ ഡിജിറ്റൽ മാർക്കറ്റിംഗ് വലിയ ഡിമാന്റാണ് ഉള്ളത്. മേഖലയിലെ 10 തൊഴിലുടമകളിൽ എട്ട് പേരും ഈ വർഷം സ്ഥിരം ജീവനക്കാരെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിടുന്നുണ്ടന്നാണ് തൊഴിൽ വിപണിയിൽ നിന്നുള്ള റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ഈ സാഹചര്യത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിലെ സാധ്യതകളെ കുറിച്ചും ശമ്പളത്തെ കുറിച്ചും വിശദമായി അറിയാം. ഡിജിറ്റർ സാധ്യതകൾ വികസിച്ച് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ പുതിയ സാങ്കേതിക വിദ്യകൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ പരിചയ സമ്പത്തുള്ള ആളുകളെയാണ് കമ്പനികൾ തേടുന്നത്. ഇ കൊമേഴ്‌സ് മേഖലകളിലാണ് കൂടുതൽ നിയമനങ്ങൾ നടക്കുന്നതെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പ്രൊഡക്ട് ഡെവലപ്പ്‌മെന്റ്, യൂസർ എക്‌സ്പീരിയൻസ് ഡിസൈൻ, ഡിജിറ്റൽ ലീഡർഷിപ്പ്, ഇ കൊമേഴ്‌സ് സ്‌പെഷ്യലിസ്റ്റ്, പെർഫോമൻസ് മാർക്കറ്റിംഗ് എന്നീ തസ്തികൾക്കാണ് ഡിമാന്റ് കൂടുതലെന്ന് റിക്രൂട്ടർ മൈക്കൽ പേജ് 2023 യുഎഇ സാലറി ഗൈഡ് റിപ്പോർട്ടിൽ പറയുന്നു. മിഡ്-ടു-സീനിയർ ലെവൽ തസ്തികകളിലേക്കാണ് കൂടുതൽ നിയമനങ്ങൾ നടക്കുന്നത്. സ്‌പെഷ്യലൈസ്ഡ് ഡിജിറ്റൽ, ടെക്‌നിക്കൽ, അനലിറ്റിക്കൽ വൈദഗ്ധ്യമുള്ളവരാണ് കൂടുതൽ നിയോഗിക്കപ്പെട്ടിട്ടുള്ളതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന ജോലികൾ ഏതൊക്കെ? ഡിജിറ്റൽ മാർക്കറ്റിംഗ് മേധാവി: പ്രതിമാസം 40,000 ദിർഹം ($10,891) മുതൽ 60,000 ദിർഹം വരെ\ സീനിയർ ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ: 30,000 ദിർഹം മുതൽ 40,000 ദിർഹം വരെ ഗ്രോത്ത് ഹാക്കർ: 20,000 മുതൽ 40,000 ദിർഹം വരെ, ഡിജിറ്റൽ മാർക്കറ്റിംഗ് മാനേജർ: 28,000 മുതൽ 38,000 ദിർഹം വരെ സോഷ്യൽ മീഡിയ മാനേജർ: 20,000 മുതൽ 30,000 ദിർഹം വരെ എസ് ഇ ഒ മാനേജർ: 18,000 മുതൽ 28,000 ദിർഹം വരെ അക്കൗണ്ട് മാനേജർ: 15,000 മുതൽ 18,000 ദിർഹം വരെ ഡിജിറ്റൽ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്: 12,000 മുതൽ 18,000 ദിർഹം വരെ യൂസർ എക്‌സ്പീരിയൻസ് ആന്റ് ഡിസൈൻ UX ഡയറക്ടർ:50,000 മുതൽ 70,000 യൂസർ എക്‌സ്പീരിയൻസ് ആന്റ് ഡിസൈൻ തലവൻ: 40,000 മുതൽ 55,000 പ്രൊഡക്ട് ഡിസൈനർ: 20,000 മുതൽ 35,000 വരെ UX/UI ഡിസൈനർ: 18,000 മുതൽ 28,000 വിഷ്വൽ ഡിസൈനർ: 15,000 മുതൽ 25,000 വരെ ചീഫ് ഡിജിറ്റൽ ഓഫീസർ: 60,000 മുതൽ 90,000 വരെ ഡിജിറ്റൽ ഹെഡ്: 40,000 മുതൽ 70,000 വരെ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ മാനേജർ: 40,000 മുതൽ 65,000 വരെ അജൈൽ ലീഡ്: 30,000 മുതൽ 45,000 വരെ ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റ്: 25,000 മുതൽ 35,000 വരെ ഡിജിറ്റൽ പ്രോജക്ട് മാനേജർ: 20,000 മുതൽ 30,000 വരെ പ്രൊഡക്ട് ആന്റ് ഇ കൊമേഴ്‌സ് പ്രൊഡക്ട് ഡയറക്ടർ: 45,000 മുതൽ 60,000 വരെ ഇ-കൊമേഴ്സ്/ഓമ്നിചാനൽ മേധാവി: 35,000 മുതൽ 50,000 വരെ പ്രൊഡക്ട് ഹെഡ്: 40,000 മുതൽ 50,000 വരെ പ്രൊഡക്ട് മാനേജർ: ദിർഹം 20,000 മുതൽ 35,000 വരെ ഇ-കൊമേഴ്സ് മാനേജർ: 25,000 മുതൽ 35,00 വരെ ഇ-കൊമേഴ്‌സ് സ്‌പെഷ്യലിസ്റ്റ്: 18,000 മുതൽ 25,000 വരെ
