പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന് ഇന്നൊരു കൊച്ച് കുട്ടിക്ക് പോലുമറിയാം. ലോകാരോഗ്യസംഘടന (ഡബ്ല്യുഎച്ച്ഒ) പുകവലിക്കെതിരെ നിരന്തരം മൂന്നാര്റിയിപ്പ് തന്നുകൊണ്ടിരിക്കുകയുമാണ്. മാത്രമല്ല പുകവലി സൃഷ്ടിക്കുന്ന മാരകമായ വിപത്തുകളെക്കുറിച്ച് ഞെട്ടിക്കുന്ന കണക്ക് തന്നെ നിരന്തരം നൽകി നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. എല്ലാവർഷവും മെയ് 31 ലോക പുകയില വിരുദ്ധദിനമായി ലോകാരോഗ്യസംഘടന ആചരിക്കുന്നത് ഈ ബോധവൽക്കരണത്തിന്റെ ഭാഗമാണ്.
പക്ഷേ ഇതൊക്കെ വ്യക്തിക്കും കുടുംബത്തിനും ഉണ്ടാകുന്ന നഷ്ടങ്ങളുടെ കണക്കാണ്. എന്നാൽ പുകവലി സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികളെക്കുറിച്ചും അതുമൂലമുണ്ടാകുന്ന സാമൂഹ്യ പ്രത്യാഘാതങ്ങളെക്കുറിച്ചും ഗൗരവമായി ആരും ചർച്ചയ്ക്കെടുത്തിട്ടില്ല. പുകവലി നാം ശ്വസിക്കുന്ന വായുവിനും കുടിക്കുന്ന ജലത്തിനും ചവിട്ടിനിൽക്കുന്ന മണ്ണിനെയും മലിനമാകുന്നതിന്റെ വിപത്തുക്കളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ഭാവിയിൽ ജീവന്റെ നിലനിൽപ്പിനെ മാരകമായി ബാധിച്ചേക്കാവുന്ന പരിസ്ഥിതിയുടെ നാശത്തെ പ്രതിരോധിക്കേണ്ടത് ആവശ്യമാണ്.
പ്രതിവർഷം ലോകത്തെമ്പാടും എട്ടര ലക്ഷത്തോളം ടൺ ഭാരമുള്ള സിഗററ്റ് കുറ്റികൾ ഉപേക്ഷിക്കപ്പെടുന്നതായി ‘ഇന്റർ നാഷണൽ ജേണൽ ഓഫ് എൻവയൺമെന്റൽ ആൻഡ് റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്ത്’ എന്ന അന്തർദേശീയ പരിസ്ഥിതി പ്രസിദ്ധീകരണത്തിൽ പറയുന്നു. അമേരിക്കയിൽ തന്നെ ആകെ ഖര മാലിന്യത്തിന്റെ 65 ശതമാനവും സിഗററ്റ് മാലിന്യമാണ്. ലോകത്താകെ പ്രതിവർഷം ഉപയോഗിക്കുന്നത് ആറ് ലക്ഷം കോടി സിഗററ്റാണ്. ആളോഹരി സിഗററ്റ് ഉപയോഗമാകട്ടെ ഒരു ദിവസം 8.2 എണ്ണവും. സിഗററ്റ് മാലിന്യത്തിന്റെ കാഠിന്യം ഇതിൽ നിന്നുതന്നെ ബോധ്യപ്പെടാവുന്നതാണ്. പ്രകൃതിയിൽ നിക്ഷേപിക്കുന്ന
മാലിന്യങ്ങളിൽ ഏറിയ പങ്കും പുകയില മാലിന്യങ്ങളാണെന്ന് പരിസ്ഥിതി വിദഗ്ധർ വളരെ മുൻപുതന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്.
ഫിൽറ്റർ സിഗററ്റുകളാണ് ഇപ്പോൾ അധികമായി ഉപയോഗിക്കപ്പെടുന്നത്. ഈ ഫിൽറ്ററുകൾ നിർമിക്കപ്പെടുന്നത് ഒരുതരം പ്ലാസ്റ്റിക്കായ സെല്ലുലോസ് അസറ്റേഴ്സ് കൊണ്ടാണ്. ഒരു സിഗറേറ്റ്ങ്കിൽ നൂലിനെക്കാൾ കനംകുറഞ്ഞ 12,000 ത്തോളം സെല്ലുലോസ് അസറ്റേറ്റ് നാരുകൾ ഉണ്ട്. വർഷങ്ങളെടുത്ത് മാത്രം മണ്ണിൽ ലയിച്ച് ചേരുന്നവയാണിത്. റയോണിന് തുല്യമാണിത്.
പുകവലിച്ച ശേഷം അലക്ഷ്യമായി വലിച്ചെറിയുന്ന ഇത്തരം സിഗററ്റ് കുറ്റികൾ പെട്ടെന്ന് ജീർണിക്കാത്ത ആപൽക്കരമായ ഖര മാലിന്യം കൂടിയാണ്. ലെഡ്, ആഴ്സനിക്, കാഡ്മിയം എന്നീ മൂലകങ്ങളും മറ്റ് രാസസംയുക്തങ്ങളും ഈ കുറ്റികളിൽ അടങ്ങിയിട്ടുണ്ട്. ഇവ മണ്ണിലൂടെ വെള്േ#ളത്തിലൂടെ ഒലിച്ചിറങ്ങി ജലസ്രോതസുകളിൽ എത്തുന്നതോടെ വെള്ളം മലിനീകരിക്കപ്പെടുകയും നമ്മുടെ കുടിവെള്ളത്തിൽപ്പോലും ഈ മാരക വിഷങ്ങൾ കടന്നുരുകയും ചെയ്യും. മാത്രമല്ല ജീവജാലങ്ങളുടെ നിലനിൽപുതന്നെ അപകടത്തിലാകും. സിഗററ്റ് കുറ്റികൾ കടൽ വെള്ളത്തിൽ അലിഞ്ഞുചേരാൻ അഞ്ച് വർഷവും ശുദ്ധജലത്തിൽ ഒരു വർഷവും എടുക്കും.
അപകടകരങ്ങളായ വിഷങ്ങ ൾ ജലസ്രോതസുകളിൽ കലരുന്നത് പ്ലവകങ്ങൾ ഉൾപ്പടെയുള്ള ജീവജാലങ്ങളുടെ സർവനാശത്തിന് ഇടയാക്കും. ആഹാരശൃംഖലയുടെ ഏറ്റവും താഴെത്തട്ടിലുള്ള പ്ലവകങ്ങൾക്ക് വിഷപദാർഥങ്ങൾ പ്രതികൂലമാകുന്നതോടെ ആ ചങ്ങലയിൽപ്പെട്ട എല്ലാ ജീവജാലങ്ങളെയും ബാധിക്കും.
സിഗററ്റ് കത്തിക്കുമ്പോൾ അത് ആളിക്കത്താതിരിക്കാൻ കാൽസ്യം കാർബണേറ്റ് എന്ന രാസവസ്തു അതിൽ ചേർക്കാറുണ്ട്. പുകവലിക്കുമ്പോൾ പുകയില വായിലേക്ക് കടക്കാതിരിക്കാൻ കുറ്റിയിൽ ടാർ കൂടി ചേർത്താണ് നിർമിക്കുന്നത്. ഇതെല്ലാം നമ്മുടെ പരിസ്ഥിതിയെ വിഷമയമാക്കുന്നതാണ്. മാത്രമല്ല പുകച്ച് വിടുന്ന പുകച്ചുരുളുകളിൽ കൊടുംവിഷമാണ് അടങ്ങിയിരിക്കുന്നത്. വലിച്ചെറിയുന്ന കുറ്റികൾ
പിന്നെയും പുകയും. സിഗററ്റ് പുകയുന്നതിലും മാരകമാണ് കുറ്റികൾ പുകയുന്നത്. അപകടകരമായ വിഷസാന്നിധ്യം മൂലം വായു പൂർണമായും മലിനീകരിക്കപ്പെടും.
ഇന്ത്യൻ പുകയില നിയന്ത്രണ നിയമമനുസരിച്ച് പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിച്ചിട്ടുണ്ട്. എന്നാൽ സിഗററ്റ് അവശിഷ്ടങ്ങൾ പ്രകൃതിയിലുണ്ടാക്കുന്ന നാശഷ്ടങ്ങൾ എങ്ങനെ പരിഹരിക്കപ്പെടും. നമ്മുടെ വായുവും മണ്ണും വെളളവും അശുദ്ധമാക്കപ്പെടുമ്പോൾ അത് സൃഷ്ടിക്കപ്പെടുന്ന മുറിവ് വർഷങ്ങൾ തന്നെ ഭൂമിയിൽ നിലനിൽക്കും. വരും തലമുറകളെയാകെ ഇത് പ്രതികൂലമായി ബാധിക്കും.
കേരളവും പുകയില
മാലിന്യവും
കേരളത്തിലെ പുകവലിക്കാരിൽ സിഗററ്റ് ഉപയോഗിക്കുന്ന കുടുംബങ്ങളുടെ എണ്ണം ദേശീയ ശരാശരിയെക്കാൾ വളരെ കൂടുതലാണ്. ദേശീയ ശരാശരി ഗ്രാമത്തിൽ സിഗററ്റ് ഉപയോഗിക്കുന്നവർ 4.8 ശതമാനവും നഗരത്തിൽ 8.4 ശതമാനവുമാണ്. കേരളത്തിലിത് യഥാക്രമം 17.2 ശതമാനവും 15.8 ശതമാനവുമാണ്. അതായത് ഇന്ത്യയി ൽ തന്നെ ഗ്രാമീണ മേഖലയിൽ സിഗററ്റ് പുകയ്ക്കുന്ന കുടുംബങ്ങളിൽ കേരളം ഒന്നാം സ്ഥാനത്തും നഗരത്തിൽ രണ്ടാം സ്ഥാനത്തുമാണ്. എന്നാൽ ബീഡി ഉപയോഗിക്കുന്ന കാര്യത്തിൽ കേരളം വളരെ പിറകിലാണ് എന്നതിൽ ആശ്വസിക്കാം. ഇത് യഥാക്രമം 13-ാം സ്ഥാനത്തും 11-ാം സ്ഥാനത്തുമാണ്. 68-ാമത് ദേശീയ സാമ്പിൾ സർവേ പ്രകാരമുള്ള കണക്കുകളാണിത്. ഈ സർവേ പ്രകാരം ബീഡി ഉപയോഗിക്കുന്ന കുടുംബങ്ങൾ ഗ്രാമത്തിലും നഗരത്തിലും വളരെ കുറഞ്ഞുവരികയാണ്.
പരിസ്ഥിതിക്ക് വൻനാശം വരുത്തുന്ന സിഗററ്റ് അവശിഷ്ടങ്ങൾ പൊതുവെ ഖര മാലിന്യം കൊണ്ട്അട് വിഷലിപ്തമായ നമ്മുടെ പരിസരങ്ങളെ വൻ മാലിന്യത്തൊട്ടിയാക്കി മാറ്റുമെന്നതിൽ തർക്കമില്ല. ജനസാദ്രത കൂടിയ കേരളം ഖരമാലിന്യ തോതിൽ ഇന്ത്യയിൽ ഏറ്റവും കൂടിയ പ്രദേശമാണ്.
മേൽപ്പറഞ്ഞ സിഗററ്റ് കുറ്റികളിൽ നിന്നുമുള്ള കൊടുംവിഷങ്ങൾ പൊതുവെ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ ജലസംഭരണികളെ കൂടുത ൽ വിഷമയമാക്കുകയെയുള്ളു. ഇതൊരു വൻ ആരോഗ്യ പ്രശ് നമായി കൂടി മാറുന്നുണ്ട്. വാഹനപ്പുക കൊണ്ടുള്ള വായു മലിനീകരണവും കേരളത്തിൽ അഖിലേന്ത്യാ ശരാശരിയെക്കാ ൾ വളരെ മുന്നിലാണ്. സിഗററ്റ് പുകയില വിഷം ഇതിന്റെ കാഠിന്യം കൂടും. മണ്ണിൽ സിഗററ്റ് അവശിഷ്ടം അഴുകാൻ വർഷങ്ങൾ എടുക്കുന്നതുമൂലം കൃഷിയെയും ഇത് ഗുരുതരമായിബാധിക്കും.