രാജപുരം: പൂടംകല്ല് ഇടക്കടവിലെ എം.കുമാരൻ (59)നിര്യാതനായി. ഭാര്യ: കല്ല്യാണി. മക്കൾ: ദിവ്യ, ദീപേഷ്. മരുമകൻ: സുകുമാരൻ. സഹോദരങ്ങൾ: രാമൻ, അനിൽ കുമാർ, മനോജ് കുമാർ, ശാരദ, നാരായണി,ലക്ഷ്മി.
പനത്തടി / പനത്തടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് നീണ്ട നൂറ്റിരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം നടക്കുന്ന വയനാട്ടുകുലവന്‍ തെയ്യം കെട്ട് മഹോത്സവത്തിന്റെ ഭാഗമായി കലവറ ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടത്തി. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയര്മാന് എന്‍ ബാലചന്ദ്രന് നായര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാരായ ടി കെ നാരായണന് , പി ശ്രീജ. ബാത്തൂര്‍ കഴകം പ്രസിഡന്റ് ഇ കെ ഷാജി, കള്ളാര്‍ സെന്റ് ജോസഫ് ചര്‍ച്ച് […]