വയനാട് ഉരുള്‍പൊട്ടലില്‍ സഹായഹസ്തവുമായി തമിഴ്നാട്. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി സംസ്ഥാനത്തിന് അഞ്ച് കോടി രൂപ നല്‍കും എന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി താന്‍ ഫോണില്‍ സംസാരിച്ചു എന്ന് സ്റ്റാലിന് അറിയിച്ചു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബാധിക്കപ്പെട്ട മലയാളി സഹോദരങ്ങളുടെ ദുഃഖത്തില്‍ തമിഴ്നാട് പങ്കുചേരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഐ എ എസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ രണ്ട് സംഘങ്ങളെ സഹായിക്കാന്‍ അയക്കുന്നുണ്ട്. ഇത് കൂടാതെ, ഞങ്ങള്‍ ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍ & റെസ്ക്യൂ സര്‍വീസസ് ടീമിനെയും അയയ്ക്കുന്നുണ്ട്,’ സ്റ്റാലിന് ഫേസ്ബുക്കില്‍ കുറിച്ചു. നമ്മള് ഒറ്റക്കെട്ടായി ഈ ദുരന്തത്തെ തരണം ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും പിണറായി വിജയനുമായി സംസാരിച്ചിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എല്ലാ സഹായങ്ങളും കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ദുരന്തത്തില്‍ മരിച്ചവര്‍ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് നല്‍കും.
Related Articles
തദ്ദേശ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റം: 17 ൽ 9 വാർഡിലും വിജയം,
സംസ്ഥാനത്തെ 17 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു ഡി എഫിന് മുന്നേറ്റം. ഒരു സ്വതന്ത്ര ഉൾപ്പെടേ 17 ൽ 9 സീറ്റുകളാണ് യു ഡി എഫ് സ്വന്തമാക്കിയത്. 7 സീറ്റുകളിൽ എൽ ഡി എഫും ഒരു സീറ്റിൽ ബി ജെ പിയും വിജയിച്ചു. എറണാകുളം ജില്ലയിലെ മൂക്കന്നൂർ പഞ്ചായത്തിലെ കോക്കുന്ന് വാർഡ് യുഡിഎഫ് പിടിച്ചെടുത്തു. നേരത്തെ സ്വതന്ത്ര സ്ഥാനാർഥി വിജയിച്ച വാർഡ് ആണ് കോൺഗ്രസിലെ സിനി മാത്തച്ചൻ 268 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിടിച്ചെടുത്തത്. ജില്ലയിലെ […]
‘ബിന്ദുവേച്ചിയുടെ സ്വർണ്ണത്തിളക്കമുള്ള സത്യസന്ധത’; ഹരിതകർമ സേനാംഗത്തെ അഭിനന്ദിച്ച് മന്ത്രി
മാലിന്യത്തിനൊപ്പം പെട്ട് കാണാതായ ഒന്നരപ്പവന്റെ സ്വർണവള ഉടമയെ തിരിച്ചേൽപ്പിച്ച് ഹരിതകർമ സേനാഗം. പാലാക്കാട് തൃക്കടീരി ആറ്റാശേരി ബിന്ദുവാണ് മാതൃകയായത്. മുസ്തഫ എന്നയാളിന്റെ വീട്ടിൽനിന്ന് ഹരിത കർമ്മസേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. പരിശോധിച്ചപ്പോഴാണ് ഒന്നര പവന്റെ സ്വർണവള കിട്ടിയത്. ഈ ആഭരണം കാണാതായിട്ട് ആറുമാസം കഴിഞ്ഞിരുന്നു. മാലിന്യത്തിനൊപ്പം ഇതുൾപ്പെട്ടത് വീട്ടുകാർ പോലും കണ്ടിരുന്നില്ല. എന്നാൽ ഇത് ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ബിന്ദു ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ബിന്ദുവിന്റെ സത്യസന്ധതയെ അഭിനന്ദിച്ച് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം ബി രാജേഷ് […]
മന്ത്രിസഭ പുനഃസംഘടിപ്പിക്കും; എൽഡിഎഫ് യോഗം ഈ മാസം പത്തിന് കേരളാ കോൺഗ്രസ് ( ബി) കത്ത് നൽകി
രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തിൽ വേണം എന്ന് ആവശ്യപ്പെട്ട് കേരളാ കോൺഗ്രസ് ( ബി) എൽ ഡി എഫ് മുന്നണി നേതൃത്വത്തിന് കത്ത് നൽകി. നവകേരള സദസ്സിന് മുമ്പ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാർ വിഭാഗത്തിന്റെ ആവശ്യം. കേരള കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാൽ നായരാണ് കത്ത് നൽകിയത്.മുൻ ധാരണ പ്രകാരം ഗണേഷിന് നവംബറിൽ മന്ത്രിസ്ഥാനം കിട്ടും എന്നാണ് കേരള കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ആദ്യ രണ്ടര വർഷം കെ കൃഷ്ണൻ കുട്ടി, ആന്റണി രാജു, […]