തിരുവനന്തപുരം: വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍ മല പ്രദേശങ്ങളിലുണ്ടായ പ്രകൃതി ദുരന്തത്തില്‍ നിരവധിപേര്‍ക്ക് ജീവന് നഷ്ടപ്പെട്ടതിലും വസ്തുവകകള്‍ നാശമുണ്ടായതിലും സംസ്ഥാന സര്‍ക്കാര്‍ അതീവ ദു:ഖം പ്രകടിപ്പിച്ചു. അതോടനുബന്ധിച്ച് സംസ്ഥാനത്തു ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച് ചീഫ് സെക്രട്ടറി ഡോ.വി.വേണു ഉത്തരവിറക്കി. ഇതു പ്രകാരം സംസ്ഥാനത്തെ എല്ലാ ആഘോഷ പരിപാടികളും പൊതു പരിപാടികളും രണ്ടു ദിവസം സര്‍ക്കാര്‍ റദ്ദാക്കിയിട്ടുണ്ട്. ഈ ദിവസങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.