കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. കാസര്‍കോട് ജില്ലയില്‍ ബുധനാഴ്ച്ച പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അടക്കമാണ് ജില്ലാ കളക്ടര്‍ ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചത്.
Related Articles
അര്ജുന് ഇനി ഓര്‍മ്മ, കണ്ണീരോടെ വിടനല്‍കി ജന്മനാടും കുടുംബവും; മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു
ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. കുടുംബാംഗങ്ങളും നാട്ടുകാരുമടക്കമുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ഹൈന്ദവാചാര പ്രകാരമുള്ള ചടങ്ങുകള്‍ക്ക് ശേഷം വീട്ടുവളപ്പില്‍ ഒരുക്കിയ ചിതയിലാണ് സംസ്കരിച്ചത്. അര്‍ജുന്റെ സഹോദരന് അഭിജിത്ത് ആണ് ചിതയ്ക്ക് തീകൊളുത്തിയത്. മന്ത്രി കെ ബി ഗണേഷ് കുമാര്‍ അടക്കം രാഷ്ട്രീയ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജന്മനാടുനല്‍കിയ യാത്രാമൊഴിയോടെയാണ് അര്ജുന് എന്ന മുപ്പതുകാരന് വിടവാങ്ങിയത്. അര്ജുന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് കണ്ണാടിക്കലിലെ വീട്ടിലെത്തിയത്
മുഖ്യമന്ത്രിക്കൊപ്പമുള്ള സോഷ്യല്‍മീഡിയ കവര്‍ ചിത്രം നീക്കി അന്‍വര്‍, പകരം ചേര്‍ത്തത് പാര്ട്ടിപ്രവര്ത്തകര്ക്കൊപ്പമുള്ളത്
നിലമ്പൂര്‍: പരസ്യ പ്രസ്താവന അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം തന്റെ ഫേസ്ബുക്ക് കവര്‍ ചിത്രം മാറ്റി പി. വി അന്‍വര്‍ എംഎല്‍എ.മുഖ്യമന്ത്രിക്കൊപ്പമുള്ള കവര്‍ചിത്രം നീക്കി പകരം ഇടത്പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമുള്ള ചിത്രമാണ് അന്‍വര്‍ ചേര്‍ത്തത്. മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷം സിപിഎമ്മും അന്‍വറിന്റെ പ്രവര്‍ത്തികള്‍ക്ക് പിന്തുണയില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെ പരസ്യപ്രസ്താവന തല്ക്കാലം നിര്‍ത്തുകയാണെന്നും പാര്‍ട്ടിയാണ് എല്ലാത്തിലും വലുതെന്നും എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. ഒരു എളിയ ഇടതുമുന്നണി പ്രവര്ത്തകന് എന്ന നിലയില്‍ പാര്‍ട്ടി നല്കിയ നിര്‍ദ്ദേശം ശിരസ്സാ വഹിക്കാന്‍ ബാദ്ധ്യസ്ഥനാണെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ […]
മാതാവും മകനും വീടിനകത്ത് മരിച്ച നിലയില്‍
തൃശൂര്‍ : മാതാവിനെയും മകനെയും വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ശ്രീനാരായണപുരത്താണ് സംഭവം. ചെന്തെങ്ങ് ബസാര്‍ സ്വദേശികളായ വനജ (61), വിജേഷ് (38) എന്നിവരാണ് മരിച്ചത്. വീട്ടില്‍ ഇവര്‍ രണ്ടുപേര്‍ മാത്രമായിരുന്നു താമസിച്ചിരുന്നത് . നാട്ടുകാരാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. വനജയുടെ ഭര്‍ത്താവ് മോഹനന് നേരത്തെ മരിച്ചിരുന്നു. വനജയ്ക്ക് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനയച്ചു.



