കാസര്കോട് :ദേശീയ പാതയില് ചെര്ക്കള മുതല് ചട്ടഞ്ചാല് വരെയുള്ള ഭാഗങ്ങളില് 2024 ജൂലൈ 30 വൈകീട്ട് ആറു മുതല്,ജൂലൈ 31 രാവിലെ 7 വരെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര് കെ ഇമ്പശേഖര് അറിയിച്ചു.
ബന്തടുക്ക: സഹോദരൻ ഓടിച്ച ബൈക്ക്് മറിഞ്ഞ് സഹോദരി മരണപ്പെട്ടു.പടുപ്പ് ആനക്കല്ലിലെ കുന്നത്ത്് ജോയി എന്ന അബ്രഹാം-മിനി ദമ്പതികളുടെ മകൾ ഹണി അബ്രഹാം (24)ആണ്് മരിച്ചത്. പരിക്കേറ്റ സഹോദരൻ ഹൈനസ് അബ്രഹാം മംഗലാപുരം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുളേളരിയ കർമ്മംതൊടിയിലെ തിയേറ്ററിൽ നിന്നും സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ഇന്നലെ രാത്രി ശാന്തിനഗർ പായംപളളത്ത് വെച്ച് ഇവർ യാത്ര ചെയ്ത മോട്ടാർ സൈക്കിൾ മറിഞ്ഞാണ് അപകടമുണ്ടായത്. ഉടൻ മംഗലാപുരം ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സോഫ്റ്റ് വെയർ എൻജിനിയറായ ഹണി വിദേശത്തേയ്ക്ക് […]
രാജപുരം / രാജപുരം-പനത്തടി ഫൊറോനകളുടെ നേതൃത്വത്തില് 14-ാം മത് രാജപുരം ബൈബിള് കണ്വെന്ഷന് നാളെ രാജപുരം സ്കൂള് ഗ്രൗണ്ടില് തുടക്കമാകും 6 ന് സമാപിക്കും. ചാലക്കുടി പോട്ട ധ്യാനകേന്ദ്രം ഡയറക്ടര് ഫാ.ഫ്രാന്സിസ് കര്ത്താനം നയിക്കുന്ന ടീമാണ് കണ്വെന്ഷന് നയിക്കുന്നത്. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്. ജോസഫ് പാംപ്ലാനി നാളെ ദിവ്യബലി അര്പ്പിച്ച് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യും. തുടര്ന്ന് ഉള്ള ദിവസങ്ങളില് മാനന്തവാടി രൂപത സഹായ മെത്രാന് മാര്. അലക്സ് താരാമംഗലം, കോട്ടയം അതിരൂപത സഹായ മെത്രാന് മാര്. […]
റാണിപുരം : കനത്ത മഴയെ തുടര്ന്ന് കാലാവസ്ഥ പ്രതികൂലമായതിനാല് കഴിഞ്ഞ ഒരാഴ്ചയായി റാണിപുരം ഇക്കോ ടൂറിസം മേഖലയില് ട്രക്കിങ് അനുവദിച്ചിരുന്നില്ല. എന്നാല് മഴ കുറഞ്ഞതിനാല് നാളെ മുതല് വീണ്ടും ട്രക്കിംഗ് അനുവദിക്കുമെന്ന് ഡിവിഷണല് ഫോറസ്റ്റ് ഓഫീസര് കെ അഷറഫ് അറിയിച്ചു.