പയ്യന്നൂർ : പ്രതിസന്ധികളെ അതിജീവിച്ച് സിവിൽ സർവ്വീസ് നേടിയ ഷെറിൻ ഷഹാനയെ വീട്ടിലെത്തി കെ കെ ശൈലജ ടീച്ചർ അഭിനന്ദനം അറിയിച്ചു. ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റിയുടെ ഉപഹാരം ഷെറിൻ ഷഹാനയ്ക്ക് ശൈലജ ടീച്ചർ കൈമാറി.
കാസര്‍ഗോഡ്് : ദേശീയപാത 66 ചെര്‍ക്കള, ചട്ടഞ്ചാല്‍ ഭാഗത്ത് ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചു. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കാസര്‍കോട് ജില്ലയില്‍ ആഗ്സത് 21ന് ശക്തമായ മഴയ്ക്ക് സാധ്യതാ മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ആണ് ചെര്‍ക്കള-ചട്ടഞ്ചാല്‍ ഭാഗത്ത് ദേശീയപാത 66ല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ്സുകള്‍ ഉള്‍പ്പടെ എല്ലാ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചതായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആണ് അറിയിച്ചത്.
കാഞ്ഞങ്ങാട്: നഗരസഭയിൽ ഖരമലിന്യ പരിപാലന രൂപരേഖ തയ്യാറാക്കുന്നതിനായി കൺസൽറ്റേഷൻ മീറ്റിംഗ് നടത്തി. ഉദ്ഘാടനം നഗരസഭ അധ്യക്ഷ കെ. വി. സുജാത നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സരസ്വതി അധ്യക്ഷയായിരുന്നു. മുനിസിപ്പൽ സെക്രട്ടറി ശ്രീജിത്ത് സ്വാഗതവും മുനിസിപ്പൽ ഹെൽത്ത് സൂപ്പർവൈസർ ഷൈൻ പി. ജോസ് നന്ദിയും പ്രകാശിപ്പിച്ചു. കേരള സർക്കാർ ലോക ബാങ്കിന്റെയും എ.ഐ.ഐ.ബിയുടെയും പിന്തുണയോടെ നടപ്പിലാക്കിവരുന്ന കേരള ഖര മാലിന്യ പരിപാലന പദ്ധതി(KSWMP) യിലൂടെ മുന്നൂറ് മില്യൻ യു. എസ്. ഡോളറിന്റെ പദ്ധതികളാണ് അടുത്ത അഞ്ച് വർഷം […]
ഉദിനൂർ: സി പി എം അരിവിരുത്തി ബ്രാഞ്ച് സെക്രട്ടറിയും കണ്ണൂർ ദുരന്ത നിവാരണ സേന റിട്ട: സബ്ബ് ഇൻസ്പക്ടറും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന ഉദിനൂർ സെൻട്രലിലെ കാടങ്കോട്ട് രാജൻ (62) നിര്യാതനായി.. ഉദിനൂർ ഇ എം എസ് പഠന കേന്ദ്രം മുൻ സെക്രട്ടറി, ഉദിനൂർ എജുക്കേഷണൽ സൊസൈറ്റി ഡയറക്ടർ ബോർഡംഗം, കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂനിയൻ പടന്ന പഞ്ചായത്ത് കമ്മിറ്റി അംഗം, കനിവ് പാലിയേറ്റീവ് സൊസൈറ്റി പടന്ന പഞ്ചായത്ത് മുൻ സെക്രട്ടറി തുടങ്ങിയ മേഖലകളിൽ […]