രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ്‌കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധി, ശ്രീ നാരായണഗുരു സംഗമം, ശതാബ്ദിആഘോഷവും ലഹരി വിരുദ്ധ റാലിയും സംഘടിപ്പിച്ചു. പൂടംകല്ലില്‍ നിന്ന് ചുള്ളിക്കരയിലേക്ക് റാലി നടന്നു. തുടര്‍ന്ന് ചുള്ളിക്കര ടൗണില്‍ നടന്ന സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍ അധ്യക്ഷത വഹിച്ചു. ശിവഗിരി മഠം സ്വാമി പ്രേമാനന്ദ , ഹാഫിള ശഫീഖ് റഹ്‌മാനി എന്നിവര്‍ പ്രഭാഷണം നടത്തി, ഡിസിസി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, ഡിസിസി ജനറല്‍ സെക്രട്ടറി പി വി സുരേഷ്, കള്ളാര്‍പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍,കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാരായ എം എം സൈമണ്‍, കെ ജെ ജെയിംസ്, എം പി ജോസഫ്, ബാലകൃഷ്ണന്‍ ബാലൂര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ വി ബാലകൃഷ്ണന്‍ സ്വാഗതവും സജി പ്ലച്ചേരി നന്ദിയും പറഞ്ഞു. ചടങ്ങില്‍ ലഹരി വിരുദ്ധ പ്രതിഞ്ജയുംഎടുത്തു.
