രാജപുരം : ഉടന്‍ പണം എന്ന വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയ യുവാവിനെ രാജപുരം പോലീസ് അറസ്റ്റ് ചെയ്തു. മാലോം ചുള്ളി സ്വദേശിയായ സജീവനെയാണ് (39) രാജപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 2000 രൂപയും, മൊബൈല്‍ഫോണും, നമ്പര്‍ എഴുതാന്‍ ഉപയോഗിച്ച കടലാസുകളും പോലീസ് പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. നാളുകളായി ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടം നടത്തിയിരുന്ന ഇയാള്‍ കുറച്ചു നാളുകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ കള്ളാറില്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ബേക്കല്‍ ഡി.വൈ.എസ്.പി വി.വി മനോജിന്റെ നിര്‍ദ്ദേശപ്രകാരം രാജപുരം പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സജീവന്, ഷിന്റോ എന്നിവരാണ് ഇയാളെ പിടി കൂടിയത്..ജനങ്ങളുടെ സാമ്പത്തിക ഭദ്രത തകര്‍ക്കുന്ന ഇത്തരം ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടത്തിനെതിരെ രാജപുരം പോലീസ് സ്വീകരിക്കുന്ന ശക്തമായ നടപടിയുടെ ഭാഗമായാണ് ഇയാളുടെ അറസ്റ്റ്.
Related Articles
കുപ്രസിദ്ധ മോഷ്ടാവ് പാണത്തൂര്‍ രതീഷ് അറസ്റ്റില്‍
വെള്ളരിക്കുണ്ട് : പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസിലും, പരപ്പയിലെ മലബാര്‍ ഹോട്ടലിലും കഴിഞ്ഞദിവസം മോഷണം നടത്തിയ പ്രതി പിടിയില്‍. പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന വണ്ടിചോര് രതീഷിനെ ( 67) യാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വെള്ളരിക്കുണ്ട് എസ്.ഐ ദാസ് പുത്തൂര്‍, എസ്. ഐ ജയരാജന് , ഗ്രേഡ് എസ്. ഐ രാജന്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, […]
ഔദ്യോഗിക കൃത്യനിര്‍വഹണ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ പൊയിനാച്ചി ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് രമേശന് പൊയിനാച്ചിയെ ലയണ്‍സ് ക്ലബ്ബ് ജനറല്‍ ബോഡി യോഗത്തില്‍ ആദരിച്ചു
പൊയിനാച്ചി: അഴിമതി രഹിതമായി ഔദ്യോഗിക കൃത്യനിര്‍വഹണ രംഗത്ത് 25 വര്‍ഷം പൂര്‍ത്തിയാക്കിയ പൊയിനാച്ചി ലയണ്‍സ് ക്ലബ്ബ് മുന്‍ പ്രസിഡന്റ് രമേശന് പൊയിനാച്ചിയെ ലയണ്‍സ് ജനറല്‍ ബോഡി യോഗത്തില്‍ ആദരിച്ചു. മുളിയാര്‍ വില്ലേജ് വില്ലേജ് അസിസ്റ്റന്റ് ആയി 1999 സര്‍വീസില്‍ പ്രവേശിച്ചു. ക്ലര്‍ക്കായി 10 വര്‍ഷം കളക്ടറേറ്റിലും ജോലി ചെയ്തു. കൊളത്തൂര്‍, ബേഡഡുക്ക, തെക്കില്‍, കോയിപ്പടി വില്ലേജുകളില്‍ വില്ലേജ് ഓഫീസര്‍ ആയി ജോലി ചെയ്തു. 2016 ല്‍ മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചു.. ഇപ്പോള്‍ […]
ഭാരതീയ മസ്ദൂർ സംഘ് സ്ഥാപനദിനത്തോടനുബന്ധിച്ചു തൊഴിലാളി സംഗമം നടത്തി
കളളാർ :ഭാരതീയ മസ്ദൂർ സംഘ് സ്ഥാപനദിനത്തോടനുബന്ധിച്ചു കള്ളാർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ തൊഴിലാളി സംഗമം ബി എം എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ വി ബാബു ഉദ്ഘാടനം ചെയ്തു.ബി എം എസ് പഞ്ചായത്ത് പ്രസിഡന്റ് ലത ദാമോദരൻ അധ്യക്ഷത വഹിച്ചു,ആർ എസ് എസ് പനത്തടി ഖണ്ട് സംഘ ചാലക് ജയറാം സരളായ മുഖ്യ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ കൃഷ്ണകുമാർ ആശംസ അറിയിച്ചു സംസാരിച്ചു മേഖല പ്രസിഡന്റ് സുരേഷ് പെരുമ്പള്ളി സമാരോവ് പ്രഭാഷണം നടത്തി. പഞ്ചായത്ത് […]