LOCAL NEWS

ശൈലി – 2 പഞ്ചായത്ത്തല ഉല്‍ഘാടനവും പരിശീലനവും സംഘടിപ്പിച്ചു

കയ്യൂര്‍: കയ്യൂര്‍ – ചീമേനി പഞ്ചായത്തില്‍ ജീവിക്കുന്നവരില്‍ നിലവില്‍ ജീവിതശൈലീരോഗങ്ങള്‍ ഉള്ളവരെയും രോഗത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ള ഹൈ റിസ്‌ക്ക് ഗ്രൂപ്പില്‍ പെട്ടവരെയും കണ്ടെത്തുകയും ആവശ്യമായ പരിശോധന , ചികിത്സ, പ്രതിരോധം എന്നിവ സര്‍ക്കാര്‍ സംവിധാനത്തിലൂടെ തന്നെ നല്‍കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതുവഴി ചികിത്സാചെലവ് കുറക്കുന്നതിനും അപകട സാധ്യത കുറച്ചു കൊണ്ടുവരുന്നതിനും ജീവിത ശൈലീ രോഗ മരണങ്ങള്‍ തടയുന്നതിനും സാധിക്കുന്നു. ഇതിനായി ആശാ വര്‍ക്കര്‍മാരിലൂടെ നടക്കുന്ന സര്‍വ്വേ ആണ് ശൈലി – 2 . ഇതിന്റെ പ്രാധാന്യം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനായി ജനപ്രതിനിധികള്‍, HMC അംഗങ്ങള്‍ , ആരോഗ്യ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കായി പരിശീലനം നല്‍കി. കയ്യൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍വെച്ച് നടന്ന പരിശീലനം ആരോഗ്യം – വിദ്യാഭ്യാസം സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി ശശിധരന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ: ലിന്‍ഡ എച്ച് അധ്യക്ഷത വഹിച്ചു. ഓലാട്ട് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും ശൈലി – 2 ജില്ലാതല പരിശീലകനുമായ സി.വി. സുരേഷ് ക്ലാസ്സ് എടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ രാജീവന്‍ സ്വാഗതവും ജെ പി എച്ച് എന്‍ കാര്‍ത്യായനി എം നന്ദിയും പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഏ ജി അജിത്ത് കുമാര്‍ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സി യശോധ എന്നിവര്‍സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *