കാസറഗോഡ്: കെ.കെ.അബ്ദു കാവുഗോളിയുടെ സ്നേഹത്തിന്റെ നൂൽപാലം എന്ന ലേഖന സമാഹാരം പുസ്തക പ്രകാശന ചടങ്ങിൽ വെച്ചു ചൗക്കി സന്ദേശം ലൈബ്രറി സെക്രട്ടറി എസ്.എച്ച്. ഹമീദിന് അബ്ദു കാവുഗോളികൈമാറി
രാജപുരം: ഒടയംചാൽ മുത്തപ്പൻ മടപ്പുര പുന:പ്രതിഷ്ഠ തിരുവപ്പന കളിയാട്ട ഉത്സവത്തിന് കലവറ നിറയ്ക്കൽ ചടങ്ങോടെ തുടക്കമായി. വൈകിട്ട് ആചാര്യ വരവേൽപ്പ് , തുടർന്ന് പൂരക്കളി, കൈകൊട്ടിക്കളി, തിരുവാതിരക്കളി എന്നിവ അരങ്ങേറും. നാളെ രാവിലെ അഞ്ചുമുതൽ ഗൃഹപ്രവേശം, ഗണപതിഹോമം എന്നിവ നടക്കും. രാവിലെ ആറ് മുതൽ 7. 45 വരെയുള്ള മുഹൂർത്തത്തിൽ പ്രതിഷ്ഠ നടക്കും. വൈകുന്നേരം നാലിന് മുത്തപ്പനെ മലയിറക്കൽ ചടങ്ങ്. തുടർന്ന് അന്തി വെള്ളാട്ടം സന്ധ്യാ വേല, കളിക്കപ്പാട്ട്, വെള്ളകെട്ടൽ എന്നിവ നടക്കും.
കോളിച്ചാല് : പാടിയിലെ പരേതനായ പന്തലാനിക്കല് മത്തായിയുടെ ഭാര്യ ത്രേസ്യമ്മ മത്തായി ( 97 )നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10 ന് പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്ത്ഥാടന ദൈവാലയ സെമിത്തേരിയില് നടക്കും. പരേത പാല കൊഴുവനാല് തുളുമ്പന്മാക്കല് കുടുംബാംഗമാണ്. മക്കള് : സി.മരീന മാത്യു (സെന്റ് ആന്സ് കോണ്വെന്റ് ഹോസ്പിറ്റല് മുംബൈ), ജോസഫ് പി. എം, ഫാ.അബ്രഹാം പന്തലാനിക്കല് USA ( തലശ്ശേരി അതിരൂപത), തോമസ് പി .എം, സി. റോസ് ലിന് മാത്യു […]