രാജപുരം: പൂടങ്കല്ല് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും ആവശ്യത്തിന് ഡോക്ടർമാരെയും അനുബന്ധ സ്റ്റാഫുകളെയും നിയമിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ ആശുപത്രി മാർച്ച് സെപ്്റ്റംബർ 11ന് നടക്കും. ആശുപത്രിയിലേക്ക് നടത്തുന്ന മാർച്ചും ധർണ്ണയും വിജയിപ്പിക്കുന്നതിനായി രുപീകരിച്ച സംഘാടക സമിതി പ്രവർത്തനം സജീവമാക്കി. സംഘാടക സമിതി രുപീകരണ യോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് സി. ടീ. ലൂക്കോസ് അധ്യക്ഷത വഹിച്ചു. എയിംസ് ജനകീയ കൂട്ടായ്മ ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് മുഖ്യ പ്രഭാഷണം നടത്തി. കൂട്ടായ്മ സെക്രട്ടറിമാരായ അഹമ്മദ് കിർമാണി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, മലയോര കർഷക സമിതി നേതാക്കളായ രഞ്ജിത്ത്. എം, ഷിനോ ഫിലിപ്, ടാക്‌സി ഡ്രൈവർസ് യൂണിയൻ നേതാവ് സിബി ചാക്കോ, വി.ശശികുമാർ, ഫിലിപ്.കെ എന്നിവർ സംസാരിച്ചു. എയിംസ് ജനകീയ കൂട്ടായ്മ വൈസ് പ്രസിഡന്റ സൂര്യ നാരായണ ഭട്ട് സ്വാഗതം പറഞ്ഞു. ഭാരവാഹികളായി കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടീ. കെ. നാരായണൻ ചെയർമാൻ, ശശികുമാർ. വി കൺവീനർ, സൂര്യനാരായണ ഭട്ട്, രഞ്ജിത്. എം,വൈസ് ചെർമാൻമാർ, ഫിലിപ്. കെ ട്രഷറർ, സി. ടീ. ലൂക്കോസ്, ഷിനോ ഫിലിപ്, സിബി ചാക്കോ, തോമസ്. പി. ജെ ജോയിന്റ് കൺവീനർമാർ എന്നിവരെ തിരഞ്ഞെടുത്തു. സെപ്റ്റംബർ 11 നു നടക്കുന്ന സമര പരിപാടിയിൽ ലോകപ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായി പങ്കെടുക്കുമെന്ന് ഭാരവാഹികൾഅറിയിച്ചു.
Related Articles
ചികിത്സാധന സഹായം കൈമാറി
രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് വീട്ടിക്കോല്‍ നഗറിലെ ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നിര്‍ദേശിച്ച വിജിതയ്ക്ക് മലവേട്ടുവ മഹാസഭ പനത്തടി മേഖല കമ്മിറ്റി സ്വരൂപ്പിച്ച ചികിത്സാധന സഹായം വിജിതയു െടമാതാപിതാക്കള്ക്ക് കൈമാറി
പുനര്‍ജ്ജനി- 2024 പരിപാടിയുടെ ഭാഗമായി കുട്ടികള്‍ക്ക് അനുമോദനവും വ്യക്ഷതൈ വിതരണവും നടത്തി
പനത്തടി :പനത്തടിയിലെ സാമൂഹ്യ പ്രവര്‍ത്തകനും ചാരിറ്റി പ്രവര്‍ത്തകനും മനുഷ്യ സ്നേഹിയുമായിരുന്ന കൂക്കള്‍ രാമചന്ദ്രന്റെ സ്മരണാര്‍ത്ഥം നടത്തിയ പുനര്‍ജ്ജനി – 2024 നു ബളാന്തോട് ഹയര്‍ സെക്കന്ററി സ്കൂള്‍ വേദിയായി. അശരണര്‍ക്ക് കൈത്താങ്ങായി വര്‍ത്തിച്ച ഈ മഹാനുഭാവന് നടത്തിവന്നിരുന്ന കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ‘പുനര്‍ജ്ജനി ‘ യിലൂടെ അദ്ദേഹത്തിന്റെ കുടുംബം സാക്ഷാല്‍ക്കരിച്ചു വരുന്നു. ആര് സി നായരുടെ 53 ആം ജന്മദിനവേളയില്‍ നടത്തിയ ഈ പരിപാടിയില്‍ പ്രശസ്ത പരിസ്ഥിതി – മനുഷ്യാവകാശ പ്രവര്‍ത്തക ദയാബായി മുഖ്യാതിഥിയായിരുന്നു. ഈ മനുഷ്യപുത്രി യുടെ […]
കട്ടൂർ ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം അനുമോദനം സംഘടിപ്പിച്ചു
കട്ടൂർ: ഇ.കെ നായനാർ പൊതുജന വായനശാല & ഗ്രന്ഥാലയം പരിധിയിലുള്ള SSLC ,+2 മുഴുവൻ വിഷയങ്ങൾക്കും A plus ലഭിച്ചവരെയും ഉന്നത വിജയികളെയും അനുമോദിച്ചു. പഞ്ചായത്ത് സമിതി കൺവീനർ ചന്ദ്രൻ സി ഉദ്ഘാടനവും അനുമോദനവും നിർവ്വഹിച്ചു. രഞ്ജിനി സി ( GHSS Kumbla ) മുഖ്യാതിഥിയായി വിജയികളെ അനുമോദിച്ച് സംസാരിച്ചു. 4-ാം വാർഡ് കൺവീനർ ടി.കെ നാരായണൻ , ഭാസ്കരൻ സി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി സത്യരാജൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് അദ്ധ്യക്ഷത വഹിച്ചു. […]