ഡൽഹി: രാഹുൽ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ അറുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. ദയാസിംഗ് എന്ന് അറിയപ്പെടുന്ന ഐഷിലാൽ ഝാമിനെ ആണ് ഇൻഡോർ പോലീസ് അറസ്റ്റ് ചെയതത്. രാഹുൽ ഗാന്ധി നയിച്ച കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര മധ്യപ്രദേശിലേക്ക് പ്രവേശിക്കുന്നതിന് തൊട്ട്് മുൻപായിട്ടാണ് ഭീഷണിക്കത്ത് ലഭിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു സംഭവം.
രാഹുൽ ഗാന്ധിക്കും മധ്യപ്രദേശിലെ മുൻ മുഖ്യമന്ത്രി കൂടിയായ കമൽ നാഥിനും എതിരെയുളള ഭീഷണി ആയിരുന്നു കത്തിലുണ്ടായിരുന്നത്. ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിക്കുന്നതോടെ രാഹുൽ ഗാന്ധിയേയും കമൽ നാഥിനേയും ബോംബ് സ്ഫോടനത്തിൽ കൊലപ്പെടുത്തും എന്നായിരുന്നു കത്തിലെ ഭീഷണി.
1984ലെ സിഖ് കലാപത്തിന്റെ പ്രതികാരം എന്ന നിലയ്ക്കായിരുന്നു ഭീഷണിയുണ്ടായിരുന്നത് ഇൻഡോരിലെ ഒരു ബേക്കറിക്ക് മുന്നിൽ നിന്നായിരുന്നു ഈ ഭീഷണിക്കത്ത് ലഭിച്ചത്. ്. ദേശീയ സുരക്ഷാ നിയമം അടക്കം ചുമത്തിയാണ് ഇൻഡോറിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. നാട് വിടാനുളള ശ്രമത്തിനിടെ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഇയാളെ പിടികൂടിയത് . ഇയാൾ രക്ഷപ്പെടാൻ ശ്രമിക്കുന്നതായുളള വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇയാളെ അറസ്റ്റ് ചെയ്തത്. രാഹുൽ ഗാന്ധിക്ക് എന്തുകൊണ്ടാണ് ദയാ സിംഗ് ഇത്തരമൊരു വധഭീഷണിക്കത്ത് അയച്ചത് എന്ന് വ്യക്തമല്ലെന്നും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ് എന്നും പോലീസ് പറഞ്ഞു. 2022 നവംബറിൽ വധഭീഷണക്കത്ത് ലഭിച്ചതിന് പിന്നാലെ പോലീസ് ഐപിസി 507 പ്രകാരം കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ദയാസിംഗ് മാനസിക അസ്വാസ്ഥ്യമുളള ആളാണെന്ന് സംശയമുണ്ടെന്ന് പോലീസ് പറയുന്നു. നവംബർ 27ന് ആണ് ഭാരത് ജോഡോ യാത്ര ഇൻഡോറിൽ പ്രവേശിച്ചത്. തൊട്ടടുത്ത ദിവസം ഉജ്ജൈൻ ജില്ലയിലേക്ക് പോയി. ഇൻഡോറിലൂടെ ഭാരത് ജോഡോ യാത്ര കടന്ന് പോകുമ്പോൾ വൻ സ്ഫോടനമുണ്ടാകുമെന്നും രാഹുൽ ഗാന്ധിയും കമൽനാഥും കൊല്ലപ്പെടും എന്നുമായിരുന്നു ക