LOCAL NEWS

വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണം : കോൺഗ്രസ് 9-ാം വാർഡ് സമ്മേളനം

രാജപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കള്ളാർ മണ്ഡലം ഒൻപതാം വാർഡ് കോൺഗ്രസ് സമ്മേളനം വണ്ണാത്തിക്കാനത്ത് വെച്ച് നടന്നു. വാർഡ് പ്രസിഡണ്ട ജോസ് മരുതൂരിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കള്ളാർ മണ്ഡലം പ്രസിഡണ്ട് എം എം സൈമൺ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കാസർഗോഡ് ജില്ല പ്രസിഡണ്ട് ബി പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിആയി തെരഞ്ഞെടുക്കപ്പെട്ട വിനോദ് ഇടകടവിനെയും, നിയോജകമണ്ഡലം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അജിത്ത് കുമാറിനെയും, ഏഴ് വർഷങ്ങൾക്ക് ശേഷം രാജപുരം സെന്റ് പയസ് കോളേജ് യൂണിയൻ തിരിച്ചു പിടിച്ച കെഎസ്യു ഭാരവാഹികളെയും യൂണിയൻ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെയും കള്ളാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണൻ ആദരിച്ചു. കള്ളാർ മണ്ഡലം വൈസ് പ്രസിഡണ്ട് ജോണി പെരുമാനൂർ, ബളാൽ ബ്ലോക്ക് സെക്രട്ടറി ബാലകൃഷ്ണൻ മാഷ്, കർഷക കോൺഗ്രസ് കളളാർ മണ്ഡലം പ്രസിഡണ്ട് ബേബി ഏറ്റപള്ളിയിൽ, എച്ച് വിഘ്‌നേശ്വര ഭട്ട് ്, വി കുഞ്ഞികണ്ണൻ, വാർഡ് മെമ്പർ ലീല ഗംഗാധരൻ , വിനോദ് ഇടക്കടവ് എന്നിവർ സംസാരിച്ചു. വാർഡ് സെക്രട്ടറി ഇ കെ ഗോപാലൻ വാർഡ് കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയുടെ നവീകരണ പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി ജനങ്ങളുടെ ദുരിതം അകറ്റണമെന്ന് യോഗം ആവശ്യപ്പെട്ടു. വെള്ളരിക്കുണ്ട് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾക്ക് വാർഡ് കോൺഗ്രസ് കമ്മിറ്റി രംഗത്തിറങ്ങുമെന്ന് മുന്നറിയിപ്പും നൽകി. കേരള ജനതയെ ദുരിതത്തിലാക്കി പിണറായി വിജയൻ നടത്തുന്ന നവകേരള സദസ്സിനെ ജനങ്ങൾ കരുതിയിരിക്കണം എന്നും വാർഡ് സമ്മേളനം മുന്നറിയിപ്പ് നൽകി. കള്ളാർ മണ്ഡലം കോൺഗ്രസ് സെക്രട്ടറി റോയ് പി എൽ സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പർ സജി തോമസ് ഒഴികെയിൽനന്ദിയുംപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *