LOCAL NEWS

ബന്തടുക്ക ഗവ. ഹയർസെക്കണ്ടറി സ്‌ക്കൂളിൽ ലഹരി വിപത്തിനെതിരെ എസ് പി സി കേഡറ്റുകൾ

ബന്തടുക്ക: ലോക ലഹരി വിരുദ്ധ ദിനത്തിൽ ലഹരിക്കെതിരെ കൈകോർക്കാം എന്ന പ്രതിജ്ഞയുമായി ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂൾ ബന്തടുക്കയിലെ എസ്പിസി കേഡറ്റുകൾ. സ്റ്റാഫ് സെക്രട്ടറി നിത്യാനന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന ബോധവൽക്കരണ ക്ലാസിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ ശങ്കരനാരായണ പ്രകാശ് നിർവഹിച്ചു. ബേഡകം പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ രാജീവൻ എം ക്ലാസുകൾ നയിച്ചു. ബേഡകം പോലീസ് സ്റ്റേഷനിലെ എ എസ് ഐ രമേശൻ വി, അധ്യാപകരായ ഷാജി ഡി വി, സന്ദീപ് ബി എസ്, ജ്യോതിലക്ഷ്മി കെ റസാക്ക് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. അധ്യാപകനായ ജോൺ കെ എ സ്വാഗതവും സീനിയർ കേഡറ്റ് സെനോജോൺനന്ദിയുംപറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *