LOCAL NEWS

പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍ വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന് നാളെ തുടക്കം

പാണത്തൂര്‍ : ചരിത്ര പ്രസിദ്ധമായ പാണത്തൂര്‍ മഞ്ഞടുക്കം ശ്രീ തുളൂര്‍വനത്ത് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം നാളെ തുടങ്ങും. കളിയാട്ടത്തിന് മുന്നോടിയായി ശിവരാത്രി ദിനമായ ഇന്ന് അര്‍ദ്ധരാത്രിയില്‍ ക്ഷേത്ര തെക്കേ വാതില്‍ തുറക്കും. തുടര്‍ന്ന് നാളെ രാവിലെ 9.30 ന് നേക്കണീശന്‍ അവകാശിക്കും, വണ്ണാന്‍ സമുദായത്തിലെ ആചാര സ്ഥാനികരായ മടിയന്‍ ചിങ്കം, മടിയന്‍ പുല്ലൂരാന്‍,മടിയന്‍ കര്‍ണ്ണ മൂര്‍ത്തി എന്നിവര്‍ക്കും, നാട്ടുകാര്‍ക്കും പാണത്തൂര്‍ കാട്ടൂര്‍ തറവാടില്‍ വച്ച് കാട്ടൂര്‍ നായര്‍ വെറ്റിലടക്ക നല്‍കും. തുടര്‍ന്ന് തെയ്യങ്ങളുടെ മെയ്യാഭരണങ്ങള്‍ അടങ്ങിയ ഭണ്ഡാരപ്പെട്ടി പാണത്തൂര്‍ കാട്ടൂര്‍ വീട്ടില്‍ നിന്നും മഞ്ഞടുക്കം ക്ഷേത്രത്തിലെത്തിക്കും.രാത്രിയില്‍ അടര്‍ ഭൂതം, നാഗരാജാവ് നാഗകന്യക എന്നീ തെയ്യക്കോലങ്ങളും, മറ്റന്നാള്‍ പുലര്‍ച്ചേ ദേവരാജാവും, ദേവകന്യകയും കെട്ടിയാടും. എട്ട് ദിവസങ്ങളിലായി നടക്കുന്ന കളിയാട്ടത്തില്‍ 101 തെയ്യക്കോലങ്ങള്‍അരങ്ങിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *