LOCAL NEWS

നല്ല മാതൃക കേരള വനം വന്യജീവി വകുപ്പ് ഓട്ടമല വന സംരക്ഷണ സമിതി ചാമുണ്ഡിക്കുന്ന് ഗവ: ഹൈസ്‌ക്കൂളിന് 25,000 രൂപയുടെ വാട്ടർ പ്യൂരിഫയർ പ്ലാന്റ് നിർമ്മിച്ച് നൽകി

ബളാംതോട് : കേരള വനം വന്യജീവി വകുപ്പ് ഓട്ടമല വന സംരക്ഷണ സമിതി ചാമുണ്ഡിക്കുന്ന് ഗവ: ഹൈസ്‌ക്കൂളിന് 25,000 രൂപയുടെ വാട്ടർ പ്യൂരിഫയർ പ്ലാന്റ് നിർമ്മിച്ച് നൽകി. ഓട്ടമല തട്ടിൽ പുതിയ സോളാർ ലൈറ്റും സ്ഥാപിച്ച് നൽകി
സ്‌കൂളിലെ ജലത്തിന് ബാക്റ്റീരിയ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞതിന് പിന്നാലെയാണ് സംരക്ഷണ സമിതി പ്യൂരിഫയർ പ്ലാന്റ് സ്ഥാപിക്കുവാൻ തീരുമാനിച്ചത്.അനവധി മാതൃകാ പ്രവർത്തനങ്ങളുമായി ജില്ലയിലെ മുന്നിട്ട് നിൽക്കുന്ന വനസംരക്ഷണ സമിതിയാണ് ഓട്ടമല സംരക്ഷണ സമിതി .അടുത്തകാലത്തായി ലൈബ്രറിക്ക് ഇരുപത്തയ്യായിരം രൂപയുടെ പുസ്തകങ്ങളും പാലിയേറ്റീവ് കെയറിന് 25000 ധനസഹായവും കുട്ടികൾക്ക് സ്‌പോർട്‌സ് കിറ്റ് വിതരണം ചെയ്തിരുന്നു
പരിപാടിയിൽ ഹെഡ് മാസ്റ്റർ സ്മിത സ്വാഗതം പറഞ്ഞു. ഓട്ടമല വന സംരക്ഷണ സമിതി പ്രസിഡണ്ട് എം.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് ഡിഎഫ്ഓ കെ.അഷറഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പർ സുപ്രിയ ശിവദാസൻ , പനത്തടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പ പി.ടി.എ പ്രസിഡന്റ് കെ.സി.സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആർ.കെ.രാഹുൽ എന്നിവർ സംസാരിച്ചു. ഹൈസ്‌ക്കൂൾ അധ്യാപകൻ കെ.പി.വിനയരാജൻ നന്ദി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *