മലപ്പുറം : വുമൺസ് വിങ്ങ് എഡുക്കേഷൻ സൊസൈറ്റിയുടെ 2023 ലെ ജീവകാരുണ്യ സേവനത്തിനുള്ള പ്രതിഭ അവാർഡിന് ചൗക്കി സന്ദേശം സംഘടനാ സെക്രട്ടറി സലീം സന്ദേശം അർഹനായി. ഈ മാസം അവസാനം മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയിൽ വെച്ചു നടക്കുന്ന വുമൺസ് വിങ്ങ് എജുക്കേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ സംസ്ഥാന തല ജീവകാരുണ്യപ്രവർത്തകരുടെ സ്‌നേഹ സംഗമം പരിപാടിയിൽ വെച്ച് ജീവകാരുണ്യപ്രവർത്തകൻ സലീം സന്ദേശം ചൗക്കിക്ക് അവാർഡ് നൽകുമെന്ന് സംഘടന ഭാരവാഹികൾഅറിയിച്ചു.
