കൊട്ടോടി : കേരള സീനിയർ സിറ്റിസൺസ് ഫോറം കൊട്ടോടി യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നാളെ ഉച്ചകഴിഞ്ഞ് 2.30ന് കൊട്ടോടിയിൽ നടക്കും. കളളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് വി. കേളുനായർ മഞ്ഞങ്ങാനം അധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ജോർജ്ജ് വർഗ്ഗീസ് വയോജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തും. യുണിറ്റ് സെക്രട്ടറി തോമസ് വടക്കേമുണ്ടാനിയിൽ റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്തംഗങ്ങളായ കൃഷ്ണകുമാർ, ജോസ് പുതുശേരിക്കാലായിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് പ്രസിഡന്റ് കെ.കൃഷ്ണൻ, മുൻ പഞ്ചായത്തംഗം അബ്ദുളള, സീനിയർ സിറ്റസൺസ് ഫോറം പഞ്ചായത്ത് രക്ഷാധികാരി കെ.മാധവൻ നായർ, പ്രസിഡന്റ് പി.എം.ജോൺ പ്ലാച്ചേരിൽ, സെക്രട്ടറി എം.ജെ.ലൂക്കോസ് മുളവനാൽ എന്നിവർ പ്രസംഗിക്കും.യൂണിറ്റ് വൈസ് പ്രസിഡന്റ് സി.നാരായണൻ സാഗതവും ജോ.സെക്രട്ടറി സി.കൃഷ്ണൻ നന്ദിയും പറയും. തുടർന്ന് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കും.
Related Articles
വനത്തെ അടുത്തറിയാന്‍ കുട്ടികള്‍ വനത്തിലേയ്ക്ക് മഴനടത്തം സംഘടിപ്പിച്ചു.
കൊട്ടോടി ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റാണ് മഴനടത്തം സംഘടിപ്പിച്ചത്. കേരള വനം വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. കുട്ടികളില്‍ പ്രകൃതിസ്നേഹമുണ്ടാക്കുക, വനത്തിന്റെ സവിശേഷതകള്‍ മനസ്സിലാക്കുക, പ്രകൃതിയെ അടുത്തറിയുക എന്നീ ലക്ഷ്യങ്ങളോടെ നടത്തിയ മഴനടത്തത്തിന്റെ ഭാഗമായി അധിനിവേശ സസ്യങ്ങളുടെ നിര്‍മ്മാര്‍ജനം, സഞ്ചാരികള്‍ കാട്ടുവഴികളില്‍ ഉപേക്ഷിച്ചുപോയ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ വളണ്ടിയര്‍മാര്‍ നടത്തി. യാത്രയ്ക്കിടയില്‍ പെയ്ത ചെറുമഴ നനഞ്ഞും കാട്ടുപക്ഷികള്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളെ അടുത്തു കണ്ടും നീങ്ങിയ സംഘാംഗങ്ങള്‍ വിവിധയിനം സസ്യങ്ങളും മരങ്ങളും […]
കോട്ടയം മേലുകാവിൽ വൻ തീപിടുത്തം
Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.Cake croissant cupcake dragée wafer biscuit pudding bonbon.
ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചക്ക ഫെസ്റ്റ് നാടിന്റെ ഉത്സവമായി
പനത്തടി: ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പനത്തടി പഞ്ചായത്ത് കുടുംബശ്രീ ,സി.ഡി.എസ്, ജി .ആർ .സി എന്നിവരുടെ സഹകരണത്തോടെ ബളാംതോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച ചക്ക ഫസ്റ്റ് നാടിന്റെ ഉത്സവമായി മാറി . പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു . പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മിറ്റി ചെയർമാൻ എം വി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. എം കുര്യാക്കോസ്, സുപ്രിയ, ലതാ, വാർഡ് മെമ്പർമാരായ കെ . കെ […]




