തായന്നൂർ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിലെ കായിക മത്സരങ്ങളിൽ 5000,1500 ,800 മീറ്റർ ദീർഘ ദൂര ഓട്ടമത്സരങ്ങളിൽ ആധിപത്യമുറപ്പിച്ച് എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സിലെ ആർ കെ രണജിത്ത് .
4 വർഷം തുടർച്ചയായി ദൂർഘ ദൂര ഓട്ടമത്സരങ്ങളിൽ ഒന്നാ സ്ഥാനം നേടാറുള്ള രണജിത്ത് ഇത്തവണയും പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായി. മികച്ച ഫുട്‌ബോൾ താരം കൂടിയായ കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ ഈ കായിക താരം നിരവധി സംസ്ഥാന തല ക്രോസ് കൺട്രി മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്.
