കാസറഗോഡ്: ഉററവരും ബന്ധുക്കളും ഇല്ലാത്തതിനാൽ വർഷങ്ങൾക്കു മുമ്പ് കൊന്നക്കാട് നിന്നും ജില്ലയിലെ പല സ്ഥലങ്ങിലും കൂലി വേല ചെയ്ത് 12 വർഷങ്ങൾക്കു മുമ്പ് ചൗക്കിയിൽ എത്തിയപ്പോൾ കണ്ണേട്ടൻ അറിഞ്ഞു കാണില്ല ചൗക്കി നിവാസികൾ തന്നെ ഇത്രയധികം സ്‌നേഹിക്കുമെന്ന് . അച്ഛനും അമ്മയും ചെറുപ്പത്തിലെ മരിച്ചു. ബന്ധുക്കളായി എനിക്കാരുമില്ല ചൗക്കിയിലെ നല്ലവരായ ആൾക്കാരാണ് എല്ലാമെല്ലാം എന്നു കണ്ണേട്ടൻ പറയാറുണ്ട് അതുകൊണ്ട് ചൗക്കി വിട്ട് വേറൊരിടത്തേക്കും ഞാൻ ഇല്ലായെന്നും. പക്ഷെ പ്രായം 68 കഴിഞ്ഞു. ശാരീരിക ക്ഷീണമുണ്ട്. പരോപകാരിയാണ് കണ്ണേട്ടൻ ആരെന്തു ജോലി പറഞ്ഞാലും ചെയ്തു കൊടുക്കും. ഒരു വർഷം മുമ്പ് കുഴിയിൽ വീണ പട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ കണ്ണേട്ടൻ കഴിയിൽ വീണു ശരീരം അനക്കാൻ പറ്റാതെയായി. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു പ്രവർത്തിക്കുന്ന സന്ദേശം ഗ്രന്ഥാലയവും.അക്ഷര സേനാപ്രവർത്തകരും കണ്ണേട്ടനെ കണ്ണൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. തുടർ ചികിത്സ കാസർഗോഡു വെച്ചു ചെയ്തു കൊടുക്കാനും അവർ മുന്നിൽ നിന്നു. പുർണ്ണമായും ഭേദമായില്ല. ചൗക്കിയിലെ കടവരാന്തയിൽ അന്തിയുറങ്ങുന്ന കണ്ണേട്ടനെ ഏകാന്തതയും അസുഖവും മാനസികമായും ശാരീരികമായും തളർത്തി. സന്ദേശം പ്രവർത്തകർ ഭക്ഷണവും മരുന്നും വസ്ത്രവും നൽകി എന്നും കൂടെ നിന്നു . റേഷൻ കാർഡും വാർദ്ധക്യ കാല പെൻഷനുമെല്ലാം സംഘടിപ്പിച്ചു നൽകി. മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തും കണ്ണേട്ടന് തുണയായി ഉണ്ട് .
കണ്ണേട്ടന്റെ തനിച്ചുള്ള ജീവിതം ബുദ്ധിമുട്ടാണെന്നു മനസ്സിലാക്കിയ സന്ദേശം പ്രവർത്തകർ ജനമൈത്രി പോലീസുമായും ജില്ലാ സാമൂഹ്യ നീതി ഓഫീസുമായും ബന്ധപ്പെട്ടു. തുടർന്ന് കുമ്പള മുഹിമ്മാത്ത് സേഫ് ഹോമിൽ കണ്ണേട്ടനു പ്രവേശനം കിട്ടി. സന്ദേശം അക്ഷര സേന പ്രവർത്തകരും നാട്ടുകാരും ചേർന്ന് കണ്ണേട്ടന് യാത്രയയ്പ്പ് നൽകി. ഇനിയങ്ങോട്ടുള്ള ജീവിതം സുഖകരമാക്കട്ടെയെന്നാശംസിച്ചു. . ഉറവ വറ്റാത്ത മനുഷ്യ സ്‌നേഹമുള്ളവരാണ് ചൗക്കിയിലുള്ളവർ .സന്ദേശം ഗ്രന്ഥാലയം സെക്രട്ടറി എസ്.എച്ച്. ഹമീദ്, അക്ഷര സേന പ്രവർത്തകരായ സലീം സന്ദേശം. ഷുക്കൂർ ചൗക്കി. നാസർ കെ എം.ചൗക്കി.കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം കെ.വി. മുകുന്ദൻ മാസ്റ്റർ, എന്നിവർ ചേർന്ന് കണ്ണേട്ടനെ സേഫ് ഹോമിലെത്തിച്ചു. . ആരോരുമില്ലാത്ത കണ്ണേട്ടൻ എനി ഒറ്റക്കല്ല . സേഫ് ഹോമുണ്ട്. സുഖ വിവരമറിയാൻസന്ദേശവും എന്ന ആശ്വാസത്തോടെ അവർ മടങ്ങി.