LOCAL NEWS

പൂടംകല്ല് – ചിറങ്കടവ് അന്തർ സംസ്ഥാന പാതയുടെ മുടങ്ങി കിടക്കുന്ന നവീകരണ ജോലികൾ അടിയന്തിരമായി പൂർത്തിയാക്കണം: ഏകോപനസമിതി

പാണത്തൂർ : ജില്ലയിലെ തന്നെ ഏറ്റവും പ്രധാന റോഡുകളിലൊന്നായ പൂടംകല്ല് -ചിറങ്കടവ് അന്തർ സംസ്ഥാന പാതയുടെ മുടങ്ങി കിടക്കുന്ന നവീകരണ ജോലികൾ അടിയന്തിരമായി പൂർത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റ് വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റ് എം ബി മൊയ്തു ഹാജി അനുസ്മരണവും, പാണത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയും പാണത്തൂർ വ്യാപാര ഭവനിൽ നടന്നു. ജില്ലാ പ്രസിഡണ്ടും, സംസ്ഥാന വൈസ് പ്രസിഡഡണ്ടുമായ അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡന്റ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ ജെ സജി മുഖ്യാതിഥിയായിരുന്നു. എസ് എസ് എൽ സി യിലും ഹയർസെക്കണ്ടറിയിലും ഉന്നത വിജയം കരസ്ഥമാക്കിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു.
ചുള്ളിക്കര മേഖലാ കൺവീനർ അഷ്റഫ് പ്രസംഗിച്ചു. യൂണിറ്റ് ജനറൽ സെക്രെട്ടറി സജിമോൻ കെ ജി സ്വാഗതം പറഞ്ഞു. പ്രവർത്തന വർഷത്തെ റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു. യൂണിറ്റ് ജോ. സെക്രട്ടറി ഡോൺ ജോസഫ്നന്ദിപറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *