LOCAL NEWS

കള്ളാര്‍ മഖാം ഉറൂസിന് നാളെ തുടക്കം

രാജപുരം /ചരിത്ര പ്രസിദ്ധമായ കള്ളാര്‍ മഖാം ഉറൂസിന് നാളെ തുടക്കം. 27ന് സമാപിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 24ന് രാത്രി 8 മണിക്ക് ഇശല്‍ നൈറ്റ്. കേരളാ ഫോക്ലോര്‍ അക്കാദമി വൈസ് ചെയര്‍മാന്‍ ഡോ. കോയ കാപ്പാട് നേതൃത്വം നല്‍കും. 25ന് രാത്രി 8 മണിക്ക് അബ്ദുസമദ് അഷ്റഫി പുഞ്ചക്കര മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് വിവിധ ടീമുകള്‍ പങ്കെടുക്കുന്ന ദഫ് കളി മത്സരം. 26ന് രാവിലെ 10 മണിക്ക് വനിതാ ക്ലാസ്. കൗണ്‍സിലിങ്ങ് സൈക്കോളജിസ്റ്റ് നസീറ നജീബ് നേതൃത്വം നല്‍കും. രാത്രി 9 മണിക്ക് സിംസാറുല്‍ ഹഖ് ഹുദവി അബുദാബി മുഖ്യപ്രഭാഷണം നടത്തും. 27ന് രാവിലെ 11 മണിക്ക് മൗലൂദ് നേര്‍ച്ച. അന്നദാനത്തോട് കൂടി ഉറൂസിന് സമാപനമാകും.

കള്ളാര്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുസമദ് അഷ്റഫി പുഞ്ചക്കര, ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ അബ്ദുള്‍ സലാം വണ്ണാത്തിക്കാനം, ഉറൂസ്് കമ്മിറ്റി ട്രഷറര്‍ അബ്ദുള്‍ മജീദ് എം, ബിസ്മില്ലാ അബ്ദുള്ള, ഹാരീസ് ഒക്ലാവ് എന്നിവര്‍ വാര്‍ത്താസമ്മേളത്തില്‍സംബന്ധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *