കോളിച്ചാല്‍ / 2025 ഏപ്രില്‍ 26 ശനിയാഴ്ച നടത്തുവാന്‍ തീരുമാനിച്ചിരുന്ന പനത്തടി സെന്റ് തോമസ് നിത്യാരാധന ചാപ്പല്‍ കൂദാശ കര്‍മ്മം 2025 മെയ് 8 വ്യാഴാഴ്ച രാവിലെ 10ന് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടത്താന്‍ തീരുമാനിച്ചതായി പനത്തടി ഫൊറോന വികാരി റവ. ഡോ. ജോസഫ് വാരണത്ത് അറിയിച്ചു. ഇതോടനുബന്ധിച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും അന്നേ ദിവസംനടക്കുന്നതാണ്.
Related Articles
കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗുണഭോക്ത സംഗമം സംഘടിപ്പിച്ചു
അട്ടേങ്ങാനം: കോടേം-ബേളൂര്‍ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി 2020 ഗ്രാമപഞ്ചായത്ത് ലിസ്റ്റില്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ബാക്കി വന്ന 113 ജനറല്‍ ഗുണഭോക്താക്കളുടെ ഗുണഭോക്ത സംഗമം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. 2016 -17 ആരംഭിച്ച ലൈഫ് ഭവന പദ്ധതി വളരെ മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ സാധിച്ചതില്‍ പഞ്ചായത്ത് ഭരണ സമിതിയെ എംഎല്‍എ അഭിനന്ദിച്ചു.ലൈഫ് ഭവനപദ്ധതിയില്‍ 642 വീടുകള്‍ കരാര്‍ വച്ചതില്‍ 512 വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതായി ചടങ്ങില്‍ […]
എസ്. സി ,എസ്.ടി. വിഭാഗത്തിന് കൃഷി തൈകള്‍ വിതരണം ചെയ്തു.
ാജപുരം: ഗ്രീന്‍ ചന്ദ്രഗിരി ആഗ്രോ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി ലിമിറ്റഡിന്റെ ആഭിമുഖ്യത്തില്‍ ഐ. സി. എ. ആര് കൃഷി വിജ്ഞാന് കേന്ദ്രവും കാസറഗോഡ് സി. പി. സി ആര്. ഐ യും ചേര്‍ന്ന് എസ്. സി, എസ്. ടി വിഭാഗത്തിന് അത്യുല്പാദന ശേഷിയുള്ള തെങ്ങ്, കമുക്, തൈകള്‍ വിതരണം ചെയ്തു. ഫാര്‍മേഴ്സ് കമ്പനി ചെയര്മാന് ബി.രത്നാകരന് നമ്പ്യാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ വനജ ഐത്തു അധ്യക്ഷത വഹിച്ചു.കമ്പനി സി.ഇ.ഒ രജനി സുമേഷ് മുഖ്യ […]
താത്കാലിക ഒഴിവിലേയ്ക്ക നിയമനം
കൊട്ടോടി: ഗവ ഹയര്‍ സെക്കന്ററി സ്കൂളില്‍ ഒരു LPST തസ്തികയിലെ താത്കാലിക ഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 27/09/2024 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്കൂള്‍ ഓഫീസില്‍ വച്ച് നടക്കുന്നു. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. (9747377099-HM)