കോളിച്ചാൽ : ചെറുപനത്തടി മാന്ത്രക്കളത്തിൽ ബാലകൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ മക്കൾ : ജയൻ , രാജു (സന്തോഷ്) മരുമക്കൾ : ആർ. സി രജനീദേവി (സി ഡിഎസ് ചെയർപേഴ്സൺ, പനത്തടി ഗ്രാമപഞ്ചായത്ത്),ഷൈലജ.
പടുപ്പ്: മണിപ്പൂരിൽ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് പടുപ്പ് സെന്റ് ജോർജ്ജ് ഇടവകയുടെ നേതൃത്വത്തിൽ ഉപവാസ സമരം സംഘടിപ്പിച്ചു. ഫാ. തോമസ് പാമ്പക്കൽ ഉദ്ഘാടനം ചെയ്തു. ഉപവാസ സമരത്തിന്റെ സമാപനത്തോടനുബന്ധിച്ച് പ്രതിഷേധ റാലി നടത്തി. പ്രതിഷേധ റാലിയിൽ നൂറ് കണക്കിന് ആളുകൾ പങ്കെടുത്തു. റാലിയുടെ സമാപനത്തിൽ പടുപ്പ് ടൗണിൽ നടന്ന പൊതുസമ്മേളനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ ഉദ്ഘാടനം ചെയ്തു. ഫാ. ക്രിസ് കടക്കുഴിയിൽ അദ്ധ്യക്ഷത വഹിച്ചു. മണിപ്പൂർ കലാപത്തിലെ പ്രധാനമന്ത്രിയുടെ […]
പനത്തടി / തൊഴിലുറപ്പ് കൂലി കുടിശ്ശിക ഉടന് വിതരണം ചെയ്യുക. വെട്ടിക്കുറച്ച ലേബര് ബഡ്ജറ്റും തൊഴില് ദിനവും പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ച് എന് ആര് ഇ ജി വര്ക്കേര്സ് യൂണിയന് പനത്തടി ഏരിയാ ക്കമ്മറ്റി രാജപുരം പോസ്റ്റ് ഓഫിസിലേക്ക് മാര്ച്ചും ധര്ണ്ണയും നടത്തി. യൂണിയന് ജില്ലാകമ്മിറ്റി അംഗം അഡ്വ. സി രാമചന്ദ്രന് ഉല്ഘാടനം ചെയ്തു.പി സുകുമാരന് അധ്യക്ഷയായി. രജനികൃഷ്ണന് , മധു കോളിയര്, ബാലകൃഷ്ണന് ഇ എന്നിവര് സംസാരിച്ചു. പി തമ്പാന് പാണത്തൂര് സ്വാഗതവുംപറഞ്ഞു.
രാജപുരം: ആദ്യകാല കോൺഗ്രസ് പ്രവർത്തകനായിരുന്ന വയമ്പ് ചീറ്റക്കാവിലെ കണ്ണൻ മണിയാണി(78)നിര്യാതനായി ഭാര്യ കമലാക്ഷി. മക്കൾ :മധുസൂദനൻ (UAE), മനോജ് കുമാർ (UAE), ശ്രീജ. മരുമക്കൾ :കുഞ്ഞികൃഷ്ണൻ,രോഷ്മ,രേണുക