അതിശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട നഗരത്തില്‍ അടക്കം വെള്ളം കയറി. ശക്തമായ മലവെള്ളപാച്ചിലും ഉണ്ടായിട്ടുണ്ട്. റോഡുകള്‍ എല്ലാം വെള്ളത്തിലാണ്. കഴിഞ്ഞ ഒരു മണിക്കൂറിലേറെയായി തിരുവല്ല അടക്കം അതിശക്തമാണ് മഴ. പ്രധാന റോഡുകളിലെല്ലാം വെള്ളം നിറഞ്ഞിരിക്കുകയാണ്. തിരുവല്ലയില്‍ നിന്നുള്ള റോഡുകളില്‍ നടന്നു പോകാന്‍ പോലും സാധിക്കാത്ത അത്ര വെള്ളം ഉയര്‍ന്നിരിക്കുകയാണ്. നഗരത്തിനോട് ചേര്‍ന്ന പെരിങ്ങമല ഭാഗത്തുള്ള വീടുകളിലെല്ലാം വെള്ളം കയറിയിരിക്കുകയാണ്. വീടിന്റെ മതിലും ഇടിഞ്ഞ് വീണു. വെള്ളം കയറി ഗതാഗതവും പലയിടത്തും തടസ്സപ്പെട്ടിരിക്കുകയാണ്. പത്തനംതിട്ടയില്‍ സമീപകാലത്ത് ലഭിച്ച ഏറ്റവും ശക്തമായ മഴയാണിത്. പന്തളം ഭാഗത്തും മഴ കനത്തിരിക്കുകയാണ്. ഇവിടെയും റോഡുകളില്‍ വെള്ളം കയറിയിരിക്കുകയാണ്. മലയോര മേഖലയായ കോന്നി അടക്കമുള്ള പ്രദേശങ്ങളില്‍ ഇപ്പോള്‍ മഴ ശക്തമായിരിക്കുകയാണ്. മഴ ഇനിയും നിര്‍ത്താതെ പെയ്താല്‍ പലയിടത്തും വെള്ളം കയറും. അതേസമയം അതിശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് .ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീന ഫലമായാണ് ് മഴ ലഭിക്കുന്നത്. കേരളത്തില്‍ അഞ്ച് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം
Related Articles
കനത്ത മഴ തുടരുന്നു, നാളെ 4 ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി; പിഎസ്സി പരീക്ഷകള്‍ മാറ്റി
കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. തൃശൂര്‍, കാസര്‍കോട്, പത്തനംതിട്ട, മലപ്പുറം, ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. തൃശൂര്‍ ജില്ലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ജില്ലയിലെ അംഗണവാടികള്‍, നഴ്സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും് ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല. […]
മണ്ഡലങ്ങളിൽ സജീവമാകാൻ എംപിമാർക്ക് നിർദേശം; കെ സുധാകരൻ കേരള യാത്രയ്ക്ക്
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മണ്ഡലങ്ങളിൽ സജീമാകാൻ എംപിമാർക്ക്് കോൺഗ്രസ് നിർദേശം. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിന്റേതാണ് നിർദേശം. നേതാക്കൾ ഐക്യത്തോടെ മുന്നോട്ട് പോകണമെന്ന് പൊതു വികാരമുണ്ട്. അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കേരള യാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്. ഇതും രാഷ്ട്രീയകാര്യ സമിതിയിലെ തീരുമാനമാണ്. ജനുവരിയിലാണ് കേരള യാത്ര ആരംഭിക്കുക. സംസ്ഥാന സർക്കാരിന്റെ ജനസദസിനെ നേരിടുന്ന പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനുഗോലുവിന്റെ നേതൃത്വത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം നടന്നത്. […]
എഐ ക്യാമറ: ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് പിഴ ഈടാക്കാനുള്ള നീക്കം ഉപേക്ഷിക്കണം: യൂത്ത് ലീഗ്
കോഴിക്കോട്: അടിസ്ഥാന സൗകര്യങ്ങളും ബോധവത്ക്കരണങ്ങളും ഒന്നും ഒരുക്കാതെ ട്രാഫിക് പരിഷ്കരണത്തിന് ഒരുങ്ങുന്ന കേരള സർക്കാർ എ ഐ ക്യാമറ വഴി ജനങ്ങളെ പിഴിയാനുള്ള പുതിയ മാർഗ്ഗങ്ങൾ കണ്ടെത്തുകയാണെന്നും ആളുകളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നേരിട്ട് ഈടാക്കാനുള്ള നടപടികളിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്.