രാജപുരം : മജ്ജ സംബന്ധമായ അസുഖ ബാധിച്ച് ചികിത്സയിലായിരുന്ന 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. കൊട്ടോടി മഞ്ഞങ്ങാനത്തെകമ്പിക്കാനം പത്മരാജ് – സുധാ ദേവി ദമ്പതികളുടെ മകൻ ഋത്വിക് ആണ് മരിച്ചത്. സഹോദരൻ:ഋഷികേശ്
കളളാർ : സി പി എം കളളാർ ലോക്കൽ സെക്രട്ടറിയായി ജോഷി ജോർജിനെ തീരുമാനിച്ചു. ഇപ്പോൾ ഏരിയാ കമ്മറ്റിയംഗമാണ്. രാജപുരം ലോക്കൽ കമ്മറ്റി സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. കള്ളാറിൽ ചേർന്ന ലോക്കൽ കമ്മിറ്റി യോഗമാണ് തീരുമാനമെടുത്തത.് യോഗത്തിൽ ജില്ല കമ്മറ്റി അംഗം എം വി കൃഷ്ണൻ ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ എസി അംഗം പി കെ രാമചന്ദ്രൻ, ലോക്കൽ കമ്മറ്റി അംഗങ്ങളായ എം.സി മാധവൻ,ജോഷി ജോർജ്ജ് എന്നിവർ സംബന്ധിച്ചു. ജിനോ ജോൺ അധ്യക്ഷത വഹിച്ചു.കെ.വി രാഘവൻ സ്വാഗതം […]
പനത്തടി : ബളാംതോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലാറ്റിനം ജൂബിലി ലോഗോ പ്രകാശനം ജൂൺ 27 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സിനിമ സംവിധായകൻ അമീർ പള്ളിക്കലും സിനിമാ നടൻ കൂക്കൾ രാഘവനും ചേർന്ന് നിർവ്വഹിക്കും. സംഘാടക സമിതി ചെയർമാൻ എം.വി കൃഷ്ണൻ അധ്യക്ഷത വഹിക്കും.
രാജപുരം : പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം മായത്തി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വച്ച് നടത്തി. പാണത്തൂര്‍ വിവേകാനന്ദ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോട് കൂടി ആരംഭിച്ച സമ്മേളനം ഇടനീര്‍ മഠാധിപതി ശ്രീശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്മാന് ആര് മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. വിശ്വഹിന്ദുപരിഷത്ത് മാതൃശക്തി കണ്ണൂര്‍ വിഭാഗ് സംയോജിക സതി കോടോത്ത്, ബ്രാഹ്മണ പരിഷത്ത് ജില്ലാ സെക്രട്ടറി ആര് സൂര്യനാരായണ ഭട്ട്, എന്‍.എസ്.എസ് […]