ചെറു പനത്തടി : സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 2023 – 24 വർഷത്തെ സ്കൂൾ വിദ്യാർത്ഥി കൗൺസിൽ പ്രവർത്തനമേറ്റെടുത്തു.രാജപുരം മുണ്ടോട്ട് പയസ് ടെൻത് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ ദേവസ്യ എം ഡി പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഹെഡ് ബോയ് ,ഹെഡ് ഗേൾ, സ്റ്റുഡൻറ് എഡിറ്റർ , സ്പോർട്സ് ക്യാപ്റ്റൻ ,ആർട്സ് സെക്രട്ടറി, സ്കൂളിലെ നാല് ഗ്രൂപ്പുകളുടെ ക്യാപ്റ്റൻ ,വൈസ് ക്യാപ്റ്റൻ എന്നിവർക്ക് ബാഡ്ജ് നൽകി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ സത്യപ്രതിജ്ഞ ചെയ്തു. പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ കെ കെ വേണുഗോപാൽപ്രസംഗിച്ചു.
Related Articles
ചാമക്കൊച്ചി – ബന്തടുക്ക – കാഞ്ഞാങ്ങാട് റൂട്ടില്‍ സര്‍വ്വീസ് തുടങ്ങിയ ബസ്സിന് സ്വീകരണം നല്കി
ബന്തടുക്ക: യാത്രാക്ലേശം അനുഭവിക്കുന്ന ചാമക്കൊച്ചി – ബന്തടുക്ക – കാഞ്ഞാങ്ങാട് റൂട്ടില്‍ മുകാംബിക ബസ്സ് സര്‍വ്വീസ് തുടങ്ങി. പയറടുക്ക-ഓട്ടക്കൊച്ചി മുതല്‍ നിരവധി കുടുംബങ്ങള്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടേണ്ടി വരുന്നത് ബന്തടുക്ക ടൗണിനെയാണ്. പയറടുക്കം,ഓട്ടക്കൊച്ചി ചാമക്കൊച്ചി,ചാപ്പക്കല്‍, അണ്ണപ്പാടി കുതിരത്തൊട്ടി,മാരിപ്പടുപ്പ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്കും കുട്ടികള്‍കളും പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രി ,റേഷന്‍കട,സ്ക്കൂള് ,വില്ലേജ് ഓഫീസ വ്യാപാര സ്താപനങ്ങള്‍ തുടങ്ങിയിടങ്ങളില്‍ എത്തിച്ചേരുവാന്‍ ജനങ്ങള്‍ക്ക് ഏക ആശ്രയം ടാക്സി വാഹനങ്ങളാണ്. പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന ചാമക്കൊച്ചി-പയറടുക്ക, ചാപ്പക്കല്‍,കുതിരത്തൊട്ടി പ്രദേശത്തുള്ള സ്കൂള്‍ കുട്ടികള്‍ക്ക് […]
കുറ്റിക്കോല്‍ മണ്ഡലം : ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു
കുറ്റിക്കോല്‍ :കുറ്റിക്കോല്‍ മണ്ഡലം 5-ആം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുന്‍ പ്രധാനമന്ത്രിയും രാഷ്ട്ര മാതാവുമായ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനവും, സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രി ആയിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മദിനവും വിപുലമായി ആചരിച്ചു. അവശത അനുഭവിക്കുന്ന ഭാരത ജനതക്കു വേണ്ടി നിരവധി പദ്ധതികള്‍ നടപ്പിലാക്കിയ നല്ല ഭരണാധികാരിയായിരുന്നു ഇന്ദിരാജിയെന്ന് മരിപ്പടുപ്പില് അഞ്ചാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പുഷ്പാര്‍ച്ചനയും അനുസ്മണ യോഗവും ഉല്‍ഘാടനം ചെയ്തു കൊണ്ട് സാബു അബ്രഹാം സംസാരിച്ചു. വാര്‍ഡ് കോണ്‍ഗ്രസ് […]
കുഞ്ഞു മനസ്സിന്റെ കൈത്താങ്
പിറന്നാളാഘോഷത്തിനു കരുതിവെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്കി ആറാം ക്ലാസുകാരന്. ശാന്താ വേണുഗോപാല്‍ മെമ്മോറിയല്‍ ഗവ.യു.പി സ്കൂളിലെ ആറാം ക്ലാസുകാരനാണ് പിറന്നാളിന് സമ്മാനങ്ങളും , പുത്തനടുപ്പുകളും വാങ്ങാന്‍ കരുതിവെച്ച തുക വയനാടിന് കൈത്താങ്ങായി നല്‍കിയത്. കോളിയാര്‍ സ്വദേശികളായ സുരേഷ് – സുമിത്ര ദമ്പതികളുടെ മകനാണ് സൂരജ്. വയനാട് ദുരന്തത്തിന്റെ വാര്‍ത്തകള്‍ മാധ്യമങ്ങളിലൂടെ കണ്ട സൂരജ് പിറന്നാള്‍ ആഘോഷത്തിന് ചെലവാക്കുന്ന തുക ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ആഗ്രഹം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു തുടര്‍ന്ന് രക്ഷിതാക്കള്‍ ക്ലാസ് ടീച്ചറെ വിവരം അറിയിച്ചു.സ്കൂള്‍ […]