അട്ടേങ്ങാനം : ബേളൂര്‍ ശ്രീ മഹാശിവ ക്ഷേത്രത്തില്‍ ശിവരാത്രി ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് വിളക്കുപൂജ നടത്തി. ആറുദിവസം നീണ്ടുനില്‍ക്കുന്ന മഹോത്സവത്തിന്റെ ഭാഗമായാണ് ഇന്ന് വിളക്കുപൂജ നടത്തിയത്.
കുറ്റിക്കോൽ: കുറ്റിക്കോൽ ഗ്രാമപഞ്ചായത്ത് മാതൃക കുടുംബശ്രീ സിഡിഎസിന് കീഴിലുളള ഒറ്റമാവുങ്കാൽ പ്രദേശത്ത് പ്രവർത്തിക്കുന്ന ധനലക്ഷ്മി ജെൽജി ഗ്രൂപ്പ് കൃഷി ചെയ്ത സിഡിഎസ് മോഡൽ പ്ലോട്ട് തണ്ണിമത്തൻ വിളവെടുപ്പ് കുറ്റിക്കോൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പ് പ്രസിഡന്റ് സരോജിനി ഒറ്റമാവുങ്കൽ അദ്ധ്യക്ഷത വഹിച്ചു. സിഡിഎസ് ചെയർപേഴ്സൻ സി റീന സംസാരിച്ചു. സിഡിഎസ് അംഗം ശ്രീജ ഒറ്റമാവുങ്കാൽ സ്വാഗതവും ആശനന്ദിയും പറഞ്ഞു
പനത്തടി : 2023 നവംബർ 25 ,26 തീയതികളിൽ തെലുങ്കാനയിൽ വച്ച് നടന്ന ദേശീയ റോളർ ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഓവറോൾ കിരീടം. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമംഗവും ചെറു പനത്തടി സെന്റ്മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എട്ടാം ക്ലാസ്സ് വിദ്യാർഥിയുമായ ജെസ്സെ ഒലിവർ റോഡ്രിഗസിനെ സ്കൂൾ മാനേജ്മെന്റ്അഭിനന്ദിച്ചു.
പാണത്തൂര്‍: കുടുംബാരോഗ്യകേന്ദ്രത്തില്‍ 2024-2025 പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അസി. സര്ജന് തസ്തികയില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: എംബിബിഎസും ടിസിഎംസി രജിസ്ട്രേഷനും. അഭിമുഖം 18നു രാവിലെ 11ന് പാണത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍. ഫോണ്‍: 9446092609, 9895454024.