രാജപുരം : മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റത്തിന്റെ 83-ാം ദിനാചരണവും പ്രൊഫ.വി.ജെ ജോസഫ് കണ്ടോത്ത് അനുസ്മരണവും 2025 ഫെബ്രുവരി 26 ബുധനാഴ്ച രാജപുരത്ത് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു..മലബാര്‍ ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ,ക്‌നാനായ കത്തോലിക്ക വിമെന്‍സ് അസോസിേേയഷന്‍ ,ക്‌നാനായ കത്തോലിക് യൂത്ത് ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത് .02.00ന് കോട്ടയം അതീരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ രാജപുരം തിരുകുടുംബ ദൈവാലയത്തില്‍ നടക്കുന്ന കൃതജ്ഞതാ ബലിയില്‍ മലബാറിലെ ഫൊറോന വികാരിമാരും സംഘടന ചാപ്ലിന്‍മാരും സഹകാര്‍മ്മികരായിരിക്കും.തുടര്‍ന്ന് പ്രൊഫ.കണ്ടോത്ത് നഗറിലേക്ക്(പാരീഷ് ഹാള്‍) റാലി നടത്തും. 2500 ഓളം പേര്‍ പങ്കെടുക്കും. പരിപാടി ക്‌നാനായ സമൂഹത്തിന്റെ ഒത്തുചേരലായി മാറും.
പൊതുസമ്മേളനം കോട്ടയം അതിരൂപത മെത്രോപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും .കാസര്‍ഗോഡ് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യപ്രഭാഷണം നടത്തും.ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് മലബാര്‍ റീജിയണ്‍ പ്രസിഡന്റ് ജോസ് കണിയാപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും.
എ.ഡി 345-ല്‍ മെസ്സപ്പോട്ടോമിയയില്‍ നിന്ന് കൊടുങ്ങല്ലുരിലേക്ക് നടത്തിയ പ്രേക്ഷിത ക്‌നാനായ കുടിയേറ്റത്തെ അനുസ്മരിച്ചുകൊണ്ടാണ് കോട്ടയം അതിരൂപതയിലെ അന്നത്തെ മെത്രാനായിരുന്ന മാര്‍ അലക്‌സാണ്ടര്‍ ചൂളപ്പറമ്പില്‍ മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ് പ്രൊഫ.വി.ജോസഫ് കണ്ടോത്ത് എന്നിവരുടെ നേതൃത്ത്വത്തില്‍ മലബാറിേേലക്ക് കുടിയേറ്റങ്ങള്‍ സംഘടിപ്പിച്ചത്.1943 ഫെബ്രുവരി 2-ാം തീയതി കോട്ടയം
രൂപതയുടെ വിവിധ ഇടവകളില്‍ നിന്ന് 72 കുടുംബങ്ങളിലെ 400 പേര്‍ രാജപുരേേത്തക്ക് ആദ്യ സംഘടിത പ്രേക്ഷിത കുടിയേറ്റം നടന്നു.തുടര്‍ന്ന് 1943 മെയ് 6-ാം തീയതി കണ്ണൂര്‍ ജില്ലയിലെ മടമ്പത്തേക്കും 1970 ജനുവരി 26-ന് കാസര്‍ഗോഡ് ജില്ലയിലെ റാണിപുരത്തേക്ക് സംഘടിത കുടിയേറ്റം നടന്നു. അതിന്റെ തുടര്‍ച്ചയായി പാലക്കാട്,വയനാട്,മലപ്പുറം ജില്ലകളിലേക്കും മലബാറിന്റെ വ്യത്യസ്ത പ്രദേശങ്ങളിലേക്കും,കര്‍ണ്ണാടകയിലെ നെല്യാടി,കടബ,അജ്ക്കാര്‍,ബാംഗ്‌ളൂര്‍ എന്നിവിടങ്ങളിലേക്കും കുടിയേറ്റങ്ങള്‍ നടന്നു.
മലബാര്‍ ക്‌നാനായ പ്രേക്ഷിത കുടിയേറ്റത്തെ തുടര്‍ന്നാണ് സീറോ-മലബാര്‍ സഭയ്ക്ക് ഭാരതപുഴയ്ക്ക് വടക്ക് മലബാറില്‍ ആദ്യ ദൈവാലയം 1943-ല്‍ രാജപുരത്ത് സ്ഥാപിതമായത്. ലത്തീന്‍ ആരാധക്രമം മാത്രമുണ്ടായിരുന്ന ഇവിടെ സുറിയാനി ആരാധന ക്രമവും ഇതുമൂലം പ്രാബല്യത്തില്‍ വന്നു.മലബാറിലേക്കുള്ള ഈ കുടിയേറ്റങ്ങള്‍ ഇവിടെ ആത്മിയ ,ഭൗതിക ,സാംസ്‌കാരിക,വ്യദ്യഭ്യാസ പുരോഗതിക്ക് കാരണമായി.ഏവര്‍ക്കും വ്യദ്യഭ്യാസം ലഭിച്ചത്തോടെ ജനങ്ങള്‍ അഭ്യസ്ഥവ്യദ്യരായി നാട്ടിലും വിദേശത്തും ജോലി നേടുകയും നാട് സാമ്പത്തിക പുരോഗതി നേടുകയും ചെയ്തു.
മലബാര്‍ ,കോട്ടയം,കര്‍ണ്ണാടകയിലെ വ്യത്യസ്ത ഇടവകകളിലെ ക്‌നാനായ കുടിയേറ്റ ജനത കൃതജ്ഞത ബലിയിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ഫാ.ജോസ് അരീച്ചിറ, കണ്‍വീനര്‍ ജോസ്് കണിയാപറമ്പില്‍, ജോ.കണ്‍വീനര്‍ ഒ.സി ജെയിംസ് ഒരപ്പാങ്കല്‍, പബ്ലിസിറ്റി ചെയര്‍മാന്‍ ഫാ.ഡിനോ കുമ്മാനിക്കാട്ട് ,കണ്‍വീനര്‍ ജിജി കിഴക്കേപ്പുറത്ത്, കെ സി സി മലബാര്‍ റീജിയണ്‍ സെക്രട്ടറി ഷിജു കുറാനയില്‍, ട്രഷറര്‍ ഫിലിപ്പ് വെട്ടിക്കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.