വെള്ളരിക്കുണ്ട് : പരപ്പയില്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഓഫീസിലും, പരപ്പയിലെ മലബാര്‍ ഹോട്ടലിലും കഴിഞ്ഞദിവസം മോഷണം നടത്തിയ പ്രതി പിടിയില്‍. പാണത്തൂര്‍ പട്ടുവം സ്വദേശി രതീഷ് എന്ന വണ്ടിചോര്‍ രതീഷിനെ ( 67) യാണ് വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. വെള്ളരിക്കുണ്ട് എസ്.ഐ ദാസ് പുത്തൂര്‍, എസ്. ഐ ജയരാജന്‍ , ഗ്രേഡ് എസ്. ഐ രാജന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബൂബക്കര്‍, നൗഷാദ് എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.കൊലപാതക കേസുകള്‍ ഉള്‍പ്പെടെ നിരവധി കവര്‍ച്ചക്കേസിലെ പ്രതിയാണ് രതീഷ്. എറണാകുളം തൃശൂര്‍ ജില്ലകളില്‍ നിരവധി മോഷണക്കേസിലും ഇയാള്‍ പ്രതിയാണ്.
