ചെറുപനത്തടി : സി. എഫ്. ഐ. സി സന്യാസ സഭയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്കായുള്ള ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ചെറുപനത്തടിയിലെ പരേതനായ ജോൺസന്റെ കുടുംബത്തിന് വേണ്ടിയുള്ള വീടിന്റെ നിർമ്മാണം പൂർത്തിയാക്കി. പുതിയ ഭവനത്തിന്റെ ആശിർവാദകർമ്മം സി. എഫ്. ഐ. സി സഭയുടെ സുപ്പീരിയർ ജനറൽ ഫാ.ബെന്നി മേക്കാട്ട് CFIC നിർവഹിച്ചു. താക്കോൽ ദാനം സി. എഫ്. ഐ. സി ഇന്ത്യൻ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. വർഗീസ് കൊച്ചുപറമ്പിൽ CFIC നിർവഹിച്ചു. പനത്തടി ഫൊറോന വികാരി […]
മാത്തിൽ: കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത് പരിധിയിലെ ഉത്സവങ്ങളും ആഘോഷങ്ങളും പഞ്ചായത്ത് അനുമതിയോടെ മാത്രം നടത്താൻ പഞ്ചായത്തിൽ ചേർന്ന ആരാധനാലയ ഭാരവാഹികളുടെ യോഗത്തിൽ ധാരണയായി. പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡൻട് കെ. പത്മിനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആഘോഷവേളകളിൽ പാലിക്കേണ്ട നിർദ്ദേശങ്ങൾ അടങ്ങിയ ‘ സുരക്ഷിത ഭക്ഷണത്തിന് 20/20’ എന്ന ലഘുലേഖ ആലപ്പടമ്പ ദേവിയോട്ട് ക്ഷേത്രം പ്രതിനിധി സി.കെ.ബാലന് നൽകിപഞ്ചായത്ത് പ്രസിഡന്റ് എം.വി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ കെ .ടി.ജയപ്രകാശ് ശുചിത്വം മഹത്വം പരിപാടി വിശദീകരിച്ചു. ആഘോഷങ്ങൾ […]