LOCAL NEWS

വായനാ ദിനാചരണം : എടത്തോട് ഗ്രാമീണ വായനശാല ശാന്താവേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്‌കൂളിന് പുസ്തകങ്ങൾ കൈമാറി

എടത്തോട്് : വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ വായന ദിന പക്ഷാചരണത്തോടനുബന്ധിച്ച് എടത്തോട് ഗ്രാമീണ വായനശാല ശാന്താവേണുഗോപാൽ മെമ്മോറിയൽ ഗവ. യു. പി. സ്‌കൂളിന് പുസ്തകങ്ങൾ കൈമാറി.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ദാമോദരൻ കൊടക്കൽ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഹെഡ്മാസ്റ്റർ രമേശൻ മാസ്റ്റർ ചടങ്ങിന്റെ ഉദ്ഘാടനം നിർവഹിച്ചു. എടത്തോട് വായന ശാല സെക്രട്ടറി ശ്രീജസ്വാഗതംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *