കൊട്ടോടി: ഗവ. ഹയർ സെക്കന്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണവും ലോക സംഗീത ദിനവും ടാലൻറ് ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആചരിച്ചു. കൊട്ടോടി ഗവ.ആയുർവേദ ആശുപത്രി ഡോക്ടറും യോഗ ട്രെയ്നറുമായ ഡോ. ഉഷ സി യോഗദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് യോഗ പരിശീലിപ്പിച്ചു. യോഗ ട്രെയ്നറും അധ്യാപകനുമായ ഹംറാസ് ചാൽത്തൊടിയുടെ നേത്യത്തത്തിൽ കുട്ടികൾ യോഗ അവതരിപ്പിച്ചു.. കലാഭവൻ മണി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഓടപ്പഴം അവാർഡ് ജേതാവും പ്രസിദ്ധ നാടൻപാട്ട് കലാകാരനുമായ മാധവൻ മാവുങ്കാൽ ടാലൻറ് ക്ലബ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശശിധരൻ എ അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ് ഇൻചാർജ് എസ്എംസി ചെയർമാൻ ശ്രീ ബി അബ്ദുള്ള, മദർ പിടിഎ പ്രസിഡൻറ് ശ്രീമതി അനിത കെ എന്നിവർ പ്രസംഗിച്ചു. കൊച്ചുറാണി വി കെ സ്വാഗതവും എസ് ആർ ജി കൺവീനർ ബേബി പ്രസന്ന കെ നന്ദിയും പറഞ്ഞു