മാലാപ്പിലെ കപ്പണക്കാൽ കുഞ്ഞിക്കണ്ണൻ (80) നിര്യാതനായി.സി പി എം പെരളം സൗത്ത് ലോക്കൽ കമ്മിറ്റി അംഗം കെ.ദാമോദരൻ മാസ്റ്ററുടെ സഹോദരനാണ്.

പനത്തടി : തുടര്‍ച്ചയായി പത്തൊമ്പതാം വര്‍ഷവും സിബിഎസ് ഇ പത്താം ക്ലാസ് പരീക്ഷയില്‍ 100% വിജയവുമായി ചെറു പനത്തടി സെന്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂള്‍. 42 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 14 കുട്ടികള്‍ 90% ത്തിന് മുകളില്‍ മാര്‍ക്കും 21 കുട്ടികള്‍ 75% ത്തിന് മുകളില്‍ മാര്‍ക്കും 7 കുട്ടികള്‍ ഫസ്റ്റ് ക്ലാസ്സും നേടിയാണ് തിളക്കമാര്‍ന്ന ഈ വിജയം കരസ്ഥമാക്കിയത്. 96.4% മാര്‍ക്കും ഫുള്‍ A1 ഉം നേടി നീലാഞ്ജന നികുഞ്ചം ഒന്നാം സ്ഥാനം നേടി. […]
തായന്നൂർ: ചെറളത്തെ എം.പി.ലക്ഷ്മി(76) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.സി.അമ്പു. മക്കൾ: പ്രകാശൻ, പ്രസാദ്, ദിനേശൻ, സുരേഷ്, സതീശൻ. മരുമക്കൾ: സിജി, ജ്യോതി,മോളി,അജില
കരിപ്പാടകം : ശ്രീ ഭഗവതി ക്ഷേത്ര തറവാട് പുന:പ്രതിഷ്ഠാ ബ്രഹ്മ കലശ മഹോത്സവവും കളിയാട്ട മഹോത്സവവും 2024 ഫെബ്രവരി 15 മുതൽ 24 വരെ ആഘോഷിക്കുന്നതിനായി വിപുലമായ ആഘോഷകമ്മിറ്റി രൂപികരിച്ചു. രൂപീകരണ യോഗം അജ്ജനം തോടി ഗുരു കേശവതായർ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവ്വഹിച്ചു. തറവാട് ഭരണ സമിതി പ്രസിഡണ്ട് കെ രാമകൃഷ്ണൻ വെള്ളിക്കോത്ത് അദ്ധ്യക്ഷനായി. മേൽശാന്തി നാരായണ അഡിഗ , തറവാട് കാരണവർ കുഞ്ഞമ്പു മിന്നംകുളം ,നിർമ്മാണ കമ്മിറ്റിചെയർമാൻ നാരായണൻ കീക്കാനം, പെർളടുക്കം ശ്രീ ഗോപാലകൃഷ്ണ […]