കാസറഗോഡ് : കാസറഗോഡ് ജില്ലയിലെ ആരോഗ്യ മേഖലയിലെ ശോചനിയാവസ്ഥക്ക് പരിഹാരം കാണുന്നതിന് കേന്ദ്ര ആരോഗ്യ മെഡിക്കൽ സംഘത്തെ അയക്കണമെന്നും കേന്ദ്ര ഗവണ്മെന്റ് കാസറഗോഡ് ജില്ലയിൽ സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ, ഇ എസ് ഐ, ജിമ്മർ ഹോസ്പിറ്റലിൽ തുടങ്ങുവാനുള്ള അടിയന്തിര നടപടി എടുക്കാൻ ശുപാർശ നൽകണമെന്ന് ആവിശ്യപ്പെട്ട് കൊണ്ട് ബിജെപി കാസറഗോഡ് ജില്ല കമ്മിറ്റി സിറ്റി ടവറിൽ സംഘടിപ്പിച്ച ട്രെഡേഴ്സ് മീറ്റിൽ വെച്ച് മുൻ കേന്ദ്ര മന്ത്രിയും ബിജെപി ദേശിയ നേതാവുമായ മുക്താർ അബ്ബാസ് നഖ് വിക്ക് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ഗണേഷ് അരമങ്ങാനം നിവേദനം നൽകി. സെക്രട്ടറിമാരായ സിസ്റ്റർ ജയ ആന്റോ മംഗലത്ത്, കൃഷ്ണദാസ്, ട്രഷറർ സലീം സന്ദേശം ചൗക്കി, മുൻ ട്രഷറർ ആനന്ദൻ ചെമ്മനാട്, എക്സിക്യൂട്ടീവ് അംഗം ടി ഇ അൻവർ, എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു. വിഷയം അടിയന്തിര പ്രാധാന്യത്തോടെ കൈകാര്യം ചെയ്യാമെന്ന് മുൻ കേന്ദ്ര മന്ത്രിഉറപ്പ്നൽകി.
Related Articles
മഴ തുടരുന്നു : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കാസറഗോഡ് : ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറില്‍ അതിശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ശക്തമായ മഴതുടരുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലെ കോളേജുകള്‍ (പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ) സ്റ്റേറ്റ് , സിബിഎസ്ഇ, ഐസിഎസ് സി സ്കൂളുകള്‍ കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ അവധി പ്രഖ്യാപിച്ചു. മുന്‍കൂട്ടി പ്രഖ്യാപിച്ച പരീക്ഷകളില്‍ മാറ്റമില്ല ‘
ജില്ലയിലെ ആദ്യ വലിച്ചെറിയൽ മുക്ത, മാലിന്യ മുക്ത പഞ്ചായത്തായി കോടോം-ബേളൂരിനെ പ്രഖ്യാപിച്ചു
രാജപുരം: നവകേരളം കർമ പദ്ധതി 2-ന്റെ ഭാഗമായി കോടോംബേളൂർ ഗ്രാമപഞ്ചായത്തിനെ വലിച്ചെറിയൽ മുക്ത പഞ്ചായത്താക്കി മാറ്റന്നതിന്, ഹരിതകർമ്മസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ,ആശാവർക്കർമാർ, നാട്ടുകാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ സഹകരണത്തോടെയും സഹായത്തോടെയും കൂടി പഞ്ചായത്തിലെ പ്രധാന ടൗണുകളിൽ ജനകീയ ക്യാമ്പയിൻ നടത്തി 2023 മെയ് 9 ന് തുടക്കം കുറിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വാർഡ് മെമ്പർമാരുടെ നേത്വത്വത്തിൽ എല്ലാ വാർഡുകളിലും വീടുകളിലും ശുചീകരണം നടത്തുകയും ബോധവൽക്കരണം നടത്തുകയും ചെയ്തു കൊണ്ട് മെയ് 20 ന് വൈകുന്നേരം 3 മണിക്ക് […]
വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണം: കമ്മിഷൻ
കാസർകോട് : വിവരാവകാശ നിയമത്തിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ അവബോധം വേണ്ടതുണ്ടെന്ന് സംസ്ഥാന വിവരാവകാശ കമ്മിഷണർമാരായ എ.എ.ഹക്കിമും കെ.എം.ദിലീപും പറഞ്ഞു. ജില്ലയിൽ നിന്നുള്ള രണ്ടാം അപ്പീൽ ഹരജികൾ തീർപ്പാക്കാൻ കലക്ടറേറ്റിൽ നടത്തിയ തെളിവെടുപ്പിൽ സംസാരിക്കുകയായിരുന്നു അവർ. പൊതുജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ നീതി ലഭ്യമാക്കുന്നുവെന്നതും സർക്കാർ ഫയലുകളിലെ വിവരങ്ങൾ ഉറവിടത്തിൽ നിന്ന് യഥാർത്ഥ രൂപത്തിൽ ലഭ്യമാകുന്നുവെന്നതുമാണ് വിവരാവകാശനിയമത്തിന്റെ പ്രത്യേകതയെന്ന് കമ്മീഷണർമാർ പറഞ്ഞു. അഴിമതിയില്ലെന്ന് ഉറപ്പ് വരുത്തി പ്രവർത്തനങ്ങൾ സുതാര്യമാക്കുകയാണ് ലക്ഷ്യം. ഈ നിയമത്തിന് കീഴിൽ പൗരൻമാർക്ക് സർക്കാർ രേഖകൾ കാണുന്നതിനും […]