LOCAL NEWS

വനിതോത്സവം സംഘടിപ്പിച്ചു

അട്ടേങ്ങാനം :  കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് ഐസിഡിഎസ് നിര്‍വ്വഹണം നടത്തിയ വനിതോത്സവം പദ്ധതി അട്ടേങ്ങാനം ബേളൂര്‍ ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ച് ഉയരെ എന്ന പേരില്‍ ആഘോഷപൂര്‍വ്വം സംഘടിപ്പിച്ചു. നിര്‍വ്വഹണ ഉദ്യോഗസ്ഥയായഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മിനി കെ.എ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് ടി.വി. ജയചന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

 

 

വൈസ് പ്രസിഡണ്ട് വന്ദന ടി.പി. അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ പഞ്ചായത്ത് അംഗങ്ങളും, സി.ഡി.എസ് ചെയര്‍പേഴ്‌സണും ആശംസ പ്രസംഗം നടത്തി. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ജയന്തി നന്ദി പറഞ്ഞു. പഞ്ചായത്തിലെ വനിതകളുടെ സജീവ പങ്കാളിത്തവും കലാപരിപാടികളും പരിപാടിക്ക് ആവേശം പകര്‍ന്നു.

 

 

Leave a Reply

Your email address will not be published. Required fields are marked *