അട്ടേങ്ങാനം : കോടോം- ബേളൂര്‍ ഗ്രാമ പഞ്ചായത്ത് ശുചിത്വ പഠനോത്സവവും ഹരിത സ്കോളര്‍ഷിപ്പ് വിതരണവും നാളെ
ശനിയാഴ്ച 10 മണി മുതല്‍ അട്ടേങ്ങാനം ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രന് ഉദ്ഘാടനം ചെയ്യും.
രാജപുരം: കോളിച്ചാൽ ലയൺസ് ക്ലബ്ബ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഞായറാഴ്ച വൈകുന്നേരം ആറിന് റാണിപുരം ഒലിവ് റിസോർട്ട് ഓഡിറ്റോറിയത്തിൽ നടക്കും. നിയുക്ത വൈസ് ഡിസ്ട്രിക്ട് ഗവർണർ രവി ഗുപ്ത ഉദ്ഘാടനം ചെയ്യും. ക്ലബ്ബ് പ്രസിഡന്റ് കെ.എൻ.വേണു അധ്യക്ഷനാകും. 2019-ൽ പ്രവർത്തനം തുടങ്ങിയ ക്ലബ്ബ് ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് നിരവധി സാമൂഹിക ക്ഷേമ പരിപാടികളാണ് ഏറ്റെടുത്ത് പൂർത്തിയാക്കിയത്. തുടക്കത്തിൽ 20 അംഗങ്ങളുണ്ടായിരുന്ന ക്ലബിനിന്ന് 58 അംഗങ്ങളുണ്ട്. അടുത്ത ഒരു വർഷം ജീവകാരുണ്യ പ്രവർത്തനങ്ങളിലടക്കം ഇടപെട്ട് വിപുലമായ ജനകീയ […]
പനത്തടി : ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതിദിനമാചരിച്ചു. വിദ്യാർത്ഥി പ്രതിനിധികൾക്ക്് നിന്നും വൃക്ഷത്തൈ കൈമാറി കൊണ്ട് പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ റാലിയായി സെന്റ് മേരിസ് കോളേജിലെത്തി വൃക്ഷത്തൈ സെന്റ് മേരിസ് കോളേജ് ഡയറക്ടർ ഫാദർ ജോസ് മാത്യു പാറയിൽ, അധ്യാപിക ബിനു സോണി എന്നിവർക്ക് കൈമാറി. അധ്യാപകരായ ജിൻസി തോമസ,് വൈശാഖ് എ .ബി എന്നിവർ നേതൃത്വം നൽകി
ഒടയംചാൽ : കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ 27 ന് വ്യാഴാഴ്ച 2.30 മണിക്ക് ചക്കിട്ടടുക്കത്തുവെച്ചു പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിക്കുന്നു. പരിപാടിയിൽ പ്രമുഖ പരിസ്ഥിതിപ്രവർത്തകൻ പ്രൊ. സി ആർ നീലകണ്ഠൻ സംബന്ധിക്കുന്നു ചടങ്ങിന് മുന്നോടിയായി ഉച്ചക്ക് 1 മണിക്ക് നിർദ്ധിഷ്ട ഖനന പ്രദേശം അദ്ദേഹം സന്ദർശിക്കുന്നു