കളളാര്‍: 25 വര്‍ഷം പൂര്‍ത്തിയാക്കിയ പഞ്ചായത്തിന്റെ രജത ജൂബിലി സമാപനവും വികസന സദസ്സും സംഘടിപ്പിച്ച് കളളാര്‍ പഞ്ചായത്ത്. 2025 മാര്‍ച്ചില്‍ വനിതോസ്തവത്തോടൊ ആരംഭിച്ച് രജത ജൂബിലി ആഘോഷങ്ങളുടെ സമാപനമാണ് ഇന്ന് നടന്നത്. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റ്‌റിംഗ്കമ്മറ്റി ചെയര്‍മാന്‍ കെ.ഗോപി റിപ്പോര്‍ട്ട് അവതരിച്ചിച്ചു.ജില്ലാ പഞ്ചായത്തംഗം സിനോജ് ചാക്കോ,ബ്ലോക്ക മെമ്പര്‍ സി.രേഖ, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റ്‌റിംഗ് മകമ്മറ്റി ചെയര്‍പേഴ്‌സണ്‍ ഗീത.പി, ആരോഗ്യ-വിദ്യാഭ്യസ സ്റ്റാന്റ്‌റിംഗ് മകമ്മറ്റി ചെയര്‍മാന്‍ സ്‌ന്തോഷ്.വി.ചാക്കോ, മുന്‍പഞ്ചായത്ത് പ്രസിഡന്റ് എച്ച്.വിഗ്നേശ്വരഭട്ട്,രാജപുരം പ്രസ്‌ഫോറം പ്രസിഡന്റ് പി.കെ ഗണേശന്‍, രാഷ്ട്ീയ പാര്‍ട്ടി പ്രതിനിധികളായ എം.എം.സൈമണ്‍,കെ.കൃഷ്ണന്‍,ടോമി വാഴപ്പളളി,എം.കെ.മാധവന്‍, കോണ്‍ഗ്രസ് നേതാവ് അഡ്വ. എം സി ജോസ് എന്നിവര്‍ പ്രസംഗിച്ചു. കഴിഞ്ഞ അഞ്ച ്ഭരണസമിതിയുടെ കാലാവധിക്കുളളില്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചവര്‍ക്കുളള ഉപഹാരം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സമ്മാനിച്ചു. പഞ്ചായത്തിന്റെ 2020-2025 വര്‍ഷത്തില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കികൊണ്ടുളള രേഖ എം പി പ്രകാശനം ചെയ്തു. മുന്‍ പനത്തടി പഞ്ചായത്തു പ്രസിഡന്റ് അഡ്വ.പി.കെ ചന്ദ്രശേഖരന്‍, മുന്‍ പഞ്ചായത്തു പ്രസിഡന്റുമാര്‍, പഞ്ചായത്തംഗങ്ങള്‍, സേവനം ചെയ്ത സെക്രട്ടറിമാര്‍,ആശാവര്‍ക്കര്‍ന്മാര്‍, ഹരിതസേനാ അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിപാടിയില്‍ പങ്കെടുത്തു. വൈസ് പ്രസിഡന്റ് പ്രിയ ഷാജി സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി പ്രേമ എ നന്ദിയും പറഞ്ഞു.





