LOCAL NEWS

70 വയസു കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണം: കേരള സീനിയിര്‍ സിറ്റിസണ്‍സ് ഫോറം

ചാമുണ്ടിക്കുന്ന്: 70 വയസു കഴിഞ്ഞവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കണമെന്ന് കേരള സീനിയിര്‍ സിറ്റിസണ്‍സ് ഫോറം
ചാമുണ്ഡിക്കുന്ന് യൂണിറ്റിന്റെ വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു.വയോജന ക്ഷേമ പെന്‍ഷന്‍ 5000 രൂപയായി വര്‍ദ്ധിപ്പിക്കുക,
മുതിര്‍ന്ന പൗരന്മാരുടെ റെയില്‍വേ ടിക്കറ്റ് കണ്‍സഷന്‍ പുന:സ്ഥാപിക്കുക,
എന്നീ പ്രമേയങ്ങള്‍ സമ്മേളനംപാസ്സാക്കി.സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് നിലവിളക്കില്‍ ദീപം തെളിയിച്ച് യോഗനടപടികള്‍ ആരംഭിച്ചു. ജില്ലാ പ്രസിഡന്റ് ടി. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആര്‍.മോഹന്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് മുഖ്യ പ്രഭാഷണം നടത്തി. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സൂര്യനാരായണ ഭട്ട്. സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍ നായര്‍, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് സുഹാസ് ബളാംതോട,് യൂണിറ്റ് സെക്രട്ടറി കെ. മണി, ബാലകൃഷ്ണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ പ്രസിഡന്റിനെ ബാലകൃഷ്ണന്‍ നായരും സംസ്ഥാന സെക്രട്ടറിയെ വിശ്വനാഥന്‍ നായരും ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
കെ.മോഹന്‍കുമാര്‍ (പ്രസിഡന്റ്),
കെ.. കൃഷ്ണന്‍കുട്ടി (സെക്രട്ടറി),
വിശ്വനാഥന്‍ നായര്‍ ( ട്രഷറര്‍) എന്നിവര്‍ പുതിയ യൂണിറ്റ് ഭാരവാഹികളായി
13 അംഗ കമ്മിറ്റി നിലവില്‍ വന്നു. സൂര്യനാരായണ ഭട്ട് വരണാധികാരിയായിരുന്നു.
സെക്രട്ടറി കെ. കൃഷ്ണന്‍ കുട്ടി സ്വാഗതവും സി.കെ. രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *