ബളാംതോട്: വയോജന – ഗാന്ധി ജയന്തി ആഘോഷം. കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം പനത്തടി പഞ്ചായത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനവും, ഗാന്ധി ജയന്തി ആഘോഷവും നടത്തി. ബളാംതോട് മില്‍മാ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി സീനിയര്‍ സിറ്റിസണ്‍സ് ഫോറം സംസ്ഥാന സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് ഉല്‍ഘാടനം ചെയ്തു. പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റ് ആര് സൂര്യനാരായണ ഭട്ട് അദ്ധ്യക്ഷത വഹിച്ചു. മെയിന്റെ നന്‍സ് ട്രിബ്യൂണല്‍ കണ്‍സീലിയേഷന്‍ ഓഫീസര്‍ തോമസ് ടി തയ്യില്‍ സിനി ആര്‍ട്ടിസ്റ്റ് കൂക്കള്‍ രാഘവന് ബളാംതോട് മില്‍മാ പ്രസിഡന്റ് വിജയ കുമാരന് നായര്‍ ആര് മോഹനകുമാര്‍, ഏറത്ത് മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു. സ്റ്റുഡന്റ് പോലീസ് സംവിധാനത്തില്‍ കാസര്‍ഗോഡ് ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിച്ച പോലീസ് ഓഫീസര്‍ പി.കെ. വേണുഗോപാലിനെ സംസ്ഥാന സെക്രട്ടറി പൊന്നാടയണിയിച്ച് ആദരിച്ചു. വേണുഗോപാല്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍, വയോജന ക്ഷേമം സംബന്ധിച്ചുള്ള നിയമം എന്നിവയേപ്പറ്റി ക്ലാസ്സെടുത്തു. ആജീവനാന്ത അംഗത്വമെടുത്ത ബളാന്തോട് യുണിറ്റിലെ 23 അംഗങ്ങള്‍ക്ക് സംസ്ഥാന സെക്രട്ടറി തിരിച്ചറിയല്‍ കാര്‍ഡ് നല്കി. ശ്യാമളാ കൃഷ്ണന് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍ ചന്ദ്രശേഖരന് നായര്‍ സ്വാഗതവും ബളാംതോട് യൂണിറ്റ് സെക്രട്ടറി കെ മണി നന്ദിയും പറഞ്ഞു.
Related Articles
അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി
രാജപുരം: അയ്യംങ്കാവിലെ പരേതനായ കണിയാംപറമ്പിൽ ജോസഫിന്റെ ഭാര്യ മേരി (80) നിര്യാതയായി.മ്യത സംസ്കാരം നാളെ ഞായർ (2_ 7_23) മൂന്ന് മണിക്ക് മകൻ ടോമിയുടെ ഭവനത്തിൽ ആരംഭിച്ച് രാജപുരം തിരുക്കുടുംബ ദൈവാലയത്തിൽ. പാരേത പടിമരുത് ഈറ്റക്കൽ കുടുംബാംഗം . മക്കൾ: ടോമി, രാജു, സണ്ണി, പീറ്റർ. മരുമക്കൾ: മേഴ്സി ,സൂസൻ ,സുനി ,ലിസി.സഹോദരങ്ങൾ: ചാക്കോ, ജോസഫ്, ജോർജ്, അന്നമ്മ,ലീലാമ്മ
അടോട്ടുകയയിലെ മഴുവഞ്ചേരിക്കാലായില്‍ ചാക്കോ (87)നിര്യാതനായി.
കളളാര്‍: അടോട്ടുകയയിലെ മഴുവഞ്ചേരിക്കാലായില്‍ ചാക്കോ (87)നിര്യാതനായി. സംസ്കാരം നാളെ വൈകുന്നേരം 4 മണിക്ക് വീട്ടില്‍ ആരംഭിച്ച് കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍. ഭാര്യ:പരേതയായ അച്ചിക്കുട്ടി, മക്കള്‍:അന്നമ്മ,മേരി,ഫിലിപ്പ്,ലില്ലി,സണ്ണി,റീന. മരുമക്കള്‍: ജോസ്,ജെയിംസ്, ആന്‍സി, തോമസ്,മിനി,ലൂക്ക
ഒരള നേതാജി പുരുഷ സ്വയം സഹായ സംഘം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു
രാജപുരം: ഒരള നേതാജി പുരുഷ സ്വയം സഹായ സംഘം എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. എസ് എസ് എൽസി ഫുൾ എ പ്ലസ് നേടിയ ആര്യശ്രീ , നന്ദ കിഷോർ, പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ കാർത്തിക രവീന്ദ്രൻ എന്നിവരെയാണ് അനുമോദിച്ചത്. സംഘം പ്രസിഡന്റ് വി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ബാബു പ്രസംഗിച്ചു. കെ.കുമാരൻ മഞ്ഞങ്ങാനം, ഗോവിന്ദൻ ആചാരി, വി.കൃഷ്ണൻ എന്നിവർ വിജയികൾക്ക്അനുമോദനംനൽകി.




