LOCAL NEWS

അംഗന്‍വാടി തല പോഷണ മാസാചരണത്തിന് തുടക്കമായി .

പനത്തടി: അംഗന്‍വാടി തല പോഷണ മാസാചരണത്തിന് തുടക്കമായി. പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡില്‍ പേക്ഷണ മാസാചരണവും, ന്യൂട്രീഷന്‍ എക്‌സിബിഷനും നടന്നു. വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു.
പനത്തടി – രാഷ്ട്രീയ പോഷന്‍മായുടെ ഭാഗമായി ഒരു മാസക്കാലം നീണ്ടുനില്‍ക്കുന്ന അംഗന്‍വാടി തല പോഷണ മാസാചരണത്തിനും, ന്യൂട്രീഷന്‍ എക്‌സിബിഷനും തുടക്കമായി. ഇതിന്റെ ഭാഗമായി പനത്തടി ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ തച്ചര്‍കടവ്, വെള്ളക്കല്ല് അംഗന്‍വാടികളില്‍ വാര്‍ഡ് മെമ്പര്‍ കെ കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ലത, അംഗണ്‍വാടി ടീച്ചര്‍മാരായ കൊച്ചുത്രേസ്യാ, ചിഞ്ചു പ്രസാദ് എന്നിവര്‍ സംസാരിച്ചു. രക്ഷിതാക്കള്‍ പോഷകങ്ങള്‍ അടങ്ങിയ വിവിധ ഭക്ഷണസാധനങ്ങള്‍ വീടുകളില്‍ നിന്ന് എത്തിച്ച് അംഗണ്‍വാടികളില്‍ പ്രദര്‍ശിപ്പിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *