കളളാര്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കള്ളാര്‍ യൂണിറ്റിന്റെ ഒരുമിച്ച് ഒരു ഓണവും ഓണസദ്യയും ട്രേഡേഴ്സ് ഫാമിലി വെല്‍ഫെയര്‍ ഫണ്ട് വിതരണവും നടത്തി.
ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ് നിര്‍വഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് ടോമി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന് വെല്‍ഫെയര്‍ ഫണ്ട് വിതരണ ഉദ്ഘാടനം ചെയ്തു. കെ വി വി എസ് ജില്ലാ ജനറല്‍b സെക്രട്ടറി കെ ജെ സജി ഓണ സന്ദേശം നല്കി. മതമൈത്രിയുടെ സന്ദേശം നല്കി കള്ളാര്‍ ജുമാ മസ്ജിദിന്റെയും കള്ളാര്‍ ശ്രീ മഹാവിഷ്ണുക്ഷേത്രത്തിന്റെയും കള്ളാര്‍ സെന്റ് തോമസ് ചര്‍ച്ചിന്റെയും മതമേല ധ്യക്ഷന്മാര് പങ്കെടുത്ത പരിപാടിയില്‍ മാവേലിയുടെ വേഷം അണിഞ്ഞ ഷിജു മാവേലി പ്രത്യേക ജനശ്രദ്ധ ആകര്‍ഷിച്ചു കക്ഷിരാഷ്ട്രീയ ഭേദമന്യേ നടത്തിയ ഓണാഘോഷ പരിപാടിയില്‍ സമൂഹത്തിന്റെ നാനാ തുറകളിലുള്ള നിരവധി പ്രമുഖര്‍ പങ്കെടുത്തു . . ഓട്ടോ ടാക്സി തൊഴിലാളികളും ചുമട്ടുതൊഴിലാളികളും നാട്ടുകാരും പങ്കെടുത്തു. വ്യാപാരി വ്യവസായി കള്ളാര്‍ യൂണിറ്റ് നടത്തിയ ഓണാഘോഷത്തില്‍ യൂണിറ്റ് ട്രഷററും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിന്റെ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കി.സെക്രട്ടറി ഉമേഷ് സ്വാഗതവും മുന്‍ പ്രസിഡണ്ട് മുരളി നന്ദിയും പറഞ്ഞു.




